സൗദിയിൽ ആയിരം അണക്കെട്ടുകൾ കൂടി നിർമ്മിക്കും
സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലായി 1000 പുതിയ അണക്കെട്ടുകൾ നിർമ്മിക്കുന്നതിനുള്ള സാധ്യതാ പഠനം ആരംഭിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രി എഞ്ചിനീയർ അബ്ദുൾ റഹ്മാൻ അൽ-ഫദ്‌ലി വെളിപ്പെടുത്തി.
പുതിയ അണക്കെട്ടുകൾ കൂടി വരുന്നതോടെ രാജ്യത്തെ മൊത്തം അണക്കെട്ടുകളുടെ എണ്ണം 1,564 ആയി ഉയരും.
പുതിയ അണക്കെട്ടുകൾ ഡാമുകളുടെ മൊത്തം സംഭരണശേഷി 2.6 ബില്യൺ ക്യുബിക് മീറ്ററായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
വരണ്ട ചുറ്റുപാടുകളുള്ള രാജ്യങ്ങൾ ജല വെല്ലുവിളികളെ നേരിടാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa