തവക്കൽനായിലെ സ്റ്റാറ്റസ് “ഇമ്യൂൺ” ആക്കിക്കൊടുക്കുമെന്ന് പരസ്യം നൽകിയ വിദേശികൾ സൗദി പോലീസിന്റെ പിടിയിൽ
മദീന: തവക്കൽനായിലെ ഹെൽത്ത് സ്റ്റാറ്റസ് ഇമ്യൂൺ ആക്കി മാറ്റിക്കൊടുക്കുമെന്ന തരത്തിൽ തട്ടിപ്പ് പരസ്യം നല്കിയ രണ്ട് വിദേശികൾ മദീന പോലീസിന്റെ പിടിയിൽ.
ഒരു പാകിസ്ഥാനിയും ഒരു യമനിയുമാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ.പരസ്യം ചെയ്തതിനു പിടിക്കപ്പെട്ടത്.
പരസ്യം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
പ്രതികൾക്കെതിരെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa