Monday, September 23, 2024
Saudi ArabiaTop Stories

ജിദ്ദയിൽ തീയണക്കാൻ ശ്രമിക്കുന്നതിനിടെ വീടിന്റെ മേൽക്കൂര തലയിലേക്ക് പതിച്ച് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ മരിച്ചു

ജിദ്ദ: ഒരു വീടിനു തീപ്പിടിച്ചത് അണക്കാൻ ശ്രമിക്കുന്നതിനിടെ വീടിന്റെ മേൽക്കൂര തലയിലേക്ക് പതിച്ച് സിവിൽ ഡിഫൻസ് സേനാംഗം മരിച്ചു.

മുഹമ്മദ്‌ സ്വാലിഹ് അൽ ഉസൈമി എന്ന സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനാണ്‌ തന്റെ ഡ്യൂട്ടിക്കിടെ രക്തസാക്ഷിയായതെന്ന് സിവിൽ ഡിഫൻസ് ജിദ്ദ അറിയിച്ചു.

സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സ ഊദ് ബിൻ നായിഫ് രാജകുമാരന്റെ അനുശോചനം മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് മേധാവി സ്വാലിഹിന്റെ വീട്ടുകാരെ അറിയിച്ചു.

സ്വാലിഹിന്റെ മരണത്തിൽ സോഷ്യൽ മീഡിയയിലും നിരവധിയാളുകൾ അനുശോചനവും പ്രാർഥനകളും നടത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q