Monday, September 23, 2024
Saudi ArabiaTop Stories

സൗദി എയർലൈൻസ് ടിക്കറ്റ് നിരക്ക് പുന:പരിശോധിക്കണമെന്ന് ശൂറ

റിയാദ്: സൗദി എയർലൈൻസ് ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ പുന:പരിശോധിക്കണമെന്ന് സൗദി ശൂറ ആവശ്യപ്പെട്ടു.

ടിക്കറ്റ് നിരക്കുകൾ മറ്റു വിമാനക്കംബനികളുടെ നിരക്കുകൾക്ക് അനുസരിച്ച് ക്രമീകരിക്കണം.

വിദ്യാർഥി വിദ്യർഥിനികൾക്ക് ടിക്കറ്റ് നിരക്ക് കുറക്കുന്നതിനുള്ള പഠനം നടത്തണമെന്ന് ശൂറാ മെമ്പർ അമീറ അൽ ബലാവി ആവശ്യപ്പെട്ടു.

ലഗേജുകളും മറ്റും കൃത്യമായി എത്തുന്നത് ഉറപ്പ് വരുത്തണമെന്നും യാത്രക്കാർക്ക് സാംബത്തിക ബാധ്യതകൾ ഉണ്ടാക്കുന്നത് ഒഴിവാക്കാനുള്ള മെക്കാനിസം കൊണ്ട് വരണമെന്നും മറ്റൊരു ശൂറാ മെമ്പർ റീമ അൽ യഹ്യ ആവശ്യപ്പെട്ടു.

പ്രാദേശിക എയർലൈനുകളിലേക്കുള്ള യാത്രക്കാരുടെ ചോർച്ച തുടരുന്നതിന്റെ കാരണങ്ങൾ പഠിക്കേണ്ടതിന്റെ ആവശ്യകത മറ്റൊരു മെംബറായ അലി ശൈഖ് ഊന്നിപ്പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്