Saturday, November 23, 2024
Saudi ArabiaTop Stories

വാഹനങ്ങൾ റോഡിന്റെ വലത് വശം ചേർന്ന് ഓടിക്കേണ്ട അഞ്ച് സന്ദർഭങ്ങൾ സൗദി ട്രാഫിക് വിഭാഗം വെളിപ്പെടുത്തി

ജിദ്ദ: വാഹനങ്ങൾ റോഡിന്റെ വലത് വശം ചേർന്ന് ഓടിക്കേണ്ട അഞ്ച് സാഹചര്യങ്ങളെക്കുറിച്ച് സൗദി ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി.

തന്റെ വലത് ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിയുന്ന സന്ദർഭത്തിൽ.

മറ്റൊരാൾ പിറകിൽ തന്റെ വാഹനത്തിനെ ഓവർടേക്ക് ചെയ്യാൻ സമീപിക്കുന്ന സന്ദർഭങ്ങളിൽ.

തന്റെ വാഹനത്തിന്റെ വേഗത അംഗീകൃതമായ പരമാവധി വേഗതയേക്കാൾ കുറവായ സാഹചര്യങ്ങളിൽ.

റോഡിൽ മുൻ വശത്തേക്കുള്ള കാഴ്ച മങ്ങുന്ന സാഹചര്യത്തിൽ.

തന്റെ എതിർ വശത്ത് നിന്ന് മറ്റൊരു വാഹനം വരുന്നതായി കണ്ടാൽ. എന്നിവയാണ് വാഹനങ്ങൾ റോഡിന്റെ വലത് വശത്തോട് ചേർത്ത് ഓടിക്കേണ്ട 5 സാഹചര്യങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്