Saturday, November 23, 2024
Top StoriesWorld

ഫേസ്ബുക്ക് കോർപറേറ്റ് നെയിം മാറ്റി; ഇനി “മെറ്റ”

ഫേസ്ബുക്കിന്റെ കോർപറേറ്റ് നെയിം “മെറ്റ” എന്നാക്കി മാറ്റിയതായി സ്ഥാപകൻ സുക്കർബർഗ് പ്രഖ്യാപിച്ചു.

അതേ സമയം ഫേസ്ബുക്ക് ആപ് ഉൾപ്പടെയുള്ളവയുടെ പേരുകൾ മാറ്റില്ല.

ഇൻറർനെറ്റിന്റെ ഭാവിയായി സുക്കർബർഗ് പ്രതീക്ഷിക്കുന്ന ‘മെറ്റാവേഴ്സ്’ (Metaverse) എന്നതിനെ സൂചിപ്പിക്കുന്നതാണ് കമ്പനിയുടെ പുതിയ പേര്.

ഇനി മുതൽ സുക്കർബർഗ് മെറ്റയുടെ സിഇഒയും ചെയർമാനുമാണ്. നിരവധി വിമർശനങ്ങൾക്ക് വിധേയമായ ഫേസ്ബുക്കിനെയും സുക്കർബർഗിനെയും തഴയുന്നതിൽ നിന്ന് ഒഴിവാക്കാൻ പുതിയ ബ്രാൻഡിംഗിലൂടെ സാധിക്കുമെന്നാണു നിരീക്ഷകർ കരുതുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്