സൗദിയിൽ വാറ്റ് ഒഴിവാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ പരിഗണിക്കുന്നേയില്ലെന്ന് ധനകാര്യ മന്ത്രി
സൗദി അറേബ്യയിൽ വാറ്റ് ഒഴിവാക്കാൻ സാധ്യതയുണ്ടോ എന്ന സംശയത്തിന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ് ആൻ പ്രതികരിച്ചു.
കൊറോണ മൂലം നേരിട്ട തിരിച്ചടികളിൽ നിന്ന് കര കയറുക എന്നതായിരുന്നു സൗദിയും മറ്റു ലോക രാജ്യങ്ങളും വാറ്റ് റേറ്റ് ഉയർത്തിയതിന്റെ പിറകിലെ കാരണം.
നിലവിലെ സാഹചര്യത്തിൽ വാറ്റ് ഭേദഗതി ചെയ്യുന്നതിനുള്ള യാതൊരു ആലോചനയുമില്ല.
പൊതു ധനകാര്യ സ്ഥിതി വീണ്ടെടുക്കുന്നത് വരെ അത് പരിഗണിക്കുകയുമില്ല , എന്നുമാണ് മന്ത്രി പറഞ്ഞത്.
നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വാറ്റ് 15 ശതമാനം ആക്കി ഉയർത്തിയത് സംബന്ധിച്ച് പ്രതികരിച്ചിരുന്നു.
വാറ്റ് 15 ശതമാനം ആക്കി ഉയർത്തിയത് മറ്റ് കഠിന തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുന്നതിനുള്ള ഒരു താത്ക്കാലിക തീരുമാനമാണെന്നും പരമാവധി 1 വർഷം മുതൽ 5 വർഷമാണ് ഉയർത്തിയ വാറ്റ് നില നിർത്താൻ ഉദ്ദേശമെന്നുമായിരുന്നു കിരീടവകാശി സൂചിപ്പിച്ചിരുന്നത്.
ഏതായാലും താമസിയാതെ സൗദി പൊതുധനകാര്യ സ്ഥിതി മെച്ചപ്പെടുത്തുകയാണെങ്കിൽ വാറ്റ് സംബന്ധിച്ചും പുനരാലോചനയുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa