മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാൻ സൽമാൻ രാജാവിന്റെ ആഹ്വാനം
റിയാദ്:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത വ്യാഴാഴ്ച മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാൻ ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തു.
സൗദി റോയൽ കോർട്ടാണ് രാജാവിന്റെ ആഹ്വാനം പുറത്ത് വിട്ടത്. റോയൽ കോർട്ടിന്റെ പ്രസ്താവന ഇങ്ങനെ വായിക്കാം.
തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരൻ സൽമാാൻ രാജാവ് പ്രവാചക ചര്യയെ പിന്തുടരുന്നതിന്റെ ഭാഗമായി ഹിജ്ര 1443- റബീഅൽ-അവ്വൽ 29- വ്യാഴാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്തു.
എല്ലാവരോടും പശ്ചാത്താപം വർധിപ്പിക്കാനും, പാപമോചനം തേടാനും, സർവ്വശക്തനായ ദൈവത്തിലേക്ക് മടങ്ങാനും, അവന്റെ ദാസന്മാർക്ക് നന്മ ചെയ്യാനും, ദാനധർമ്മങ്ങൾ, പ്രാർത്ഥനകൾ തുടങ്ങിയ അതിശ്രേഷ്ഠമായ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും പ്രസ്താവന ആഹ്വാനം ചെയ്തു.
കഴിവുള്ള ഓരോ വ്യക്തിയും അല്ലാഹുവിന്റെ ദൂതന്റെ ചര്യയനുസരിച്ച് പ്രാർത്ഥന നിർവഹിക്കാൻ ഉത്സുകനായിരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa