കാത്തിരിപ്പുകൾ അവസാനിപ്പിച്ച് വീണ്ടും മറ്റു രാജ്യങ്ങൾ വഴി മടങ്ങാനൊരുങ്ങി സൗദി പ്രവാസികൾ; നിലവിൽ വലിയ മുടക്കില്ലാതെ സൗദിയിലേക്ക് മടങ്ങാൻ സാധിക്കുന്ന വഴികൾ അറിയാം
സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുനമെന്ന് പ്രതീക്ഷിച്ച് യാത്രകൾ മാറ്റി വെച്ചിരുന്ന നിരവധി പ്രവാസികളാണ് നാട്ടിലുള്ളത്.
ഇന്ത്യൻ അംബാസഡർ നല്കിയ പ്രതീക്ഷയും കൊറോണ കേസുകൾ കുറഞ്ഞതും നിബന്ധനകളിൽ അയവ് വരുത്തിയതും റിയാദ് സീസൺ ആരംഭിച്ചതുമെല്ലാം പ്രവാസികൾക്ക് നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷ നൽകിയിരുന്നു.
എന്നാൽ റിയാദ് സീസൺ ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നവംബർ മാസം പിറന്നിട്ടുമൊന്നും നേരിട്ടുള്ള സർവീസ് സംബന്ധിച്ച് ഇത് വരെ ഒരു തീരുമാനവും സൗദി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
അതോടൊപ്പം ഇന്ത്യ അന്താരഷ്ട്ര വിമാനങ്ങൾക്കേർപ്പെടുത്തിയിരുന്ന വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടിയതും പ്രവാസികളുടെ പ്രതിക്ഷക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇഖാമയും റി എൻട്രിയും നവംബർ 30 വരെ പുതുക്കി ലഭിച്ച , സൗദിയിൽ നിന്ന് വാക്സിൻ എടുക്കാത്ത , പലരും ഇനിയും അധികം കാത്ത് നിൽക്കാതെ മറ്റു രാജ്യങ്ങൾ വഴി സൗദിയിലേക്ക് മടങ്ങുന്നതിനുള്ള ഒരുക്കത്തിലാണുള്ളതെന്ന് അറേബ്യൻ മലയാളിയെ അറിയിച്ചു.
നേരത്തെ രണ്ട് ലക്ഷത്തിനടുത്ത് രൂപ വരെ മുടക്കി മറ്റു രാജ്യങ്ങൾ വഴി സൗദിയിലേക്ക് മടങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോൾ അതിന്റെ മൂന്നിലൊന്ന് നിരക്കിൽ 14 ദിവസം താമസിച്ഛ് മറ്റു രാജ്യങ്ങൾ വഴി മടങ്ങാൻ സാധിക്കുന്നുണ്ടെന്നത് മാത്രമാണ് പ്രവാസികൾക്ക് ഏക ആശ്വാസം.
യു എ ഇ, ഒമാൻ, ഖത്തർ, നേപാൾ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് പ്രധാനമായും ഇപ്പോൾ ട്രാവൽ ഏജൻസികൾ പാക്കേജുകൾ ഒരുക്കുന്നത്.
യു എ ഇ പാക്കേജും ഒമാൻ പാക്കേജുമാണ് കൂടുതൽ പേരും സെലക്ട് ചെയ്യുന്നതെന്ന് ചില ട്രാവൽ ഏജൻസികൾ അറേബ്യൻ മലയാളിയെ അറിയിക്കുന്നു.അതോടൊപ്പം ഖത്തർ, നേപാൾ, ശ്രീലങ്ക വഴിയുള്ള പാക്കേജുകൾ തിരഞെടുക്കുന്നവരുമുണ്ട്.
നേരത്തെ വൻ തുക മുടക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 75,000 രൂപ നിരക്കിൽ ഒമാൻ വഴി പാക്കേജ് ഒരുക്കാൻ സാധിക്കുന്നുണ്ടെന്നും, യുഎഇ വഴി വിമാന മാർഗമാണെങ്കിൽ ശരാശരി 70,000 നിരക്കിലും കര മാർഗമാണെങ്കിൽ അതിലും കുറഞ്ഞ നിരക്കിലും, നേപാൾ വഴിയാണെങ്കിൽ 80 നു തഴെയായും പാക്കേജുകൾ നൽകാൻ സാധിക്കുന്നുണ്ടെന്നും വിവിധ ട്രാവൽ ഏജൻസികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa