Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ മാസ്ക്ക് ധരിക്കലും അകലം പാലിക്കലും ബാധകമായതും ബാധകമല്ലാത്തതുമായ സ്ഥലങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

കൊറോണ വ്യാപന നിരക്ക് കുറയുകയും വാക്സിനേഷൻ പുരോഗമിക്കുകയും ചെയ്തതോടെ പ്രതിരോധ നടപടികളിൽ നേരത്തെ ഇളവ് നൽകിയതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത നൽകി സൗദി ആഭ്യന്തര മന്ത്രാലയം.

സ്റ്റേഡിയങ്ങളിലും വലിയ ഇവന്റ് ഹാളുകളിലും പ്രവേശിക്കുന്നവർ മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി.

അതേ സമയം പൊതു പാർക്കുകൾ, നടപ്പാതകൾ തുടങ്ങിയ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കലും അകലം പാലിക്കലും അടക്കമുള്ള  മുൻ കരുതലുകൾ നടപടികളിൽ പാലിക്കേണ്ടതില്ല.

ആരോഗ്യ വകുപ്പിന്റെ നിർവ്വചന പ്രകാരം ഇളവുകൾ ഉള്ള പൊതു സ്ഥലങ്ങൾ എന്നാൽ പൊതു പാർക്കുകൾ, കാൽനട നടപ്പാതകൾ തുടങ്ങിയ അതിർത്തികളാൽ ചുറ്റപ്പെടാത്തതും എല്ലാവർക്കും തുറന്നിരിക്കുന്നതുമായ സ്ഥലങ്ങളെയാണ് അർത്ഥമാക്കുന്നത്. പ്രവേശനത്തിനു ഒരു സൂപ്പർവൈസറിൽ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള നിബന്ധനകൾ അല്ലെങ്കിൽ ക്രമീകരണങ്ങൾ ഇവിടങ്ങളിൽ ആവശ്യം ഉണ്ടാകില്ല.

ഓപ്പൺ സ്‌പെയ്‌സിൽ സ്‌പോർട്‌സ് സ്റ്റേഡിയങ്ങളും ഒരേ സമയം 500-ഓ അതിലധികമോ ആളുകൾക്ക് ആതിഥേയത്വം വഹിക്കാൻ സാധിക്കുന്നതും  എണ്ണം പരിഗണിക്കാതെ തന്നെ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതുമായ  ഇവന്റ് ഹാളുകളും ഉൾപ്പെടില്ല. ഇവിടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് ആവശ്യമാണ്.

ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിക്കാത്ത പള്ളികൾ, പച്ചക്കറി, കന്നുകാലി ചന്തകൾ, മത്സ്യ മാർക്കറ്റുകൾ, അറവുശാലകൾ,എന്നിവയുൾപ്പെടെയുള്ള പൊതു യൂട്ടിലിറ്റി മാർക്കറ്റുകൾ എന്നിവിടങ്ങളിൽ  മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള എല്ലാ മുൻകരുതൽ നടപടികളും പാലിക്കണം.

അതോടൊപ്പം ചെറിയ കടകൾ, ഇലക്ട്രിക്കൽ, കാർപന്ററി, പ്ലംബിംഗ് കടകൾ, കാർ വർക്ക് ഷോപ്പുകൾ, പാസേജുകൾ, വാണിജ്യ സമുച്ചയങ്ങളുടെ തുറന്ന യാർഡുകൾ എന്നിവിടങ്ങളിൽ എല്ലാം മാസ്കും അകലം പാലിക്കലും തുടരണമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്