Saturday, September 21, 2024
Saudi ArabiaTop Stories

പരീക്ഷയെഴുതാൻ അവധിയെടുക്കുന്ന തൊഴിലാളിക്ക് വേതനം നൽകണം

ജിദ്ദ: പരീക്ഷയെടുതാനായി അവധിയെടുക്കുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് പ്രസ്തുത ദിവസത്തെ വേതനം ലഭിക്കാൻ അവകാശമുണ്ടെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം ഓർമ്മപ്പെടുത്തി.

ഇത്തരത്തിൽ വേതനത്തിന് അർഹനാകുന്നതിന് തൊഴിലാളി പരീക്ഷയുടെ 15 ദിവസങ്ങൾക്ക് മുമ്പെങ്കിലും അപേക്ഷ നൽകേണ്ടതുണ്ട്.

അതേ സമയം തൊഴിലാളി പരീക്ഷയെഴുതിയിട്ടില്ലെന്ന് തെളിഞ്ഞാൽ വേതനം നിഷേധിക്കാനും തൊഴിലാളിക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും തൊഴിലുടമക്ക് അവകാശമുണ്ട്.

തൊഴിലാളി വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേരുന്നതിനോ പഠനം തുടരുന്നതിനോ തൊഴിലുടമയുടെ സമ്മതം ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാണു പൂർണ്ണ വേതനത്തിനു അർഹതയുണ്ടായിരിക്കുക.

തൊഴിലുടമയുടെ അറിവില്ലാതെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേരുകയാണെങ്കിലും പരീക്ഷക്ക് അവധി ലഭിക്കാൻ തൊഴിലാളിക്ക് അർഹതയുണ്ട്. ഈ അവധി ദിനം വാർഷിക അവധിയിൽ നിന്ന് കട്ട് ചെയ്യുകയോ അല്ലെങ്കിൽ വേതന രഹിത അവധിയായി അനുവദിക്കുകയോ ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്