സൗദിയിലേക്ക് ഇരുമ്പ് പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച് മദ്യക്കുപ്പികൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി; വീഡിയോ
ജിദ്ദ തുറമുഖം വഴി രാജ്യത്തേക്ക് വന്ന ചരക്കിൽ 3,612 മദ്യക്കുപ്പികൾ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം പോർട്ടിലെ സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി.
ജിദ്ദ തുറമുഖം വഴി രാജ്യത്തേക്ക് വന്ന ഇരുമ്പ് പൈപ്പുകൾ അടങ്ങുന്ന ഒരു ഷിപ്മെന്റ് കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമായി തുറമുഖത്തെ സുരക്ഷാ സാങ്കേതിക വിദ്യകളിലൂടെ പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
ഇരുമ്പ് പൈപ്പുകൾക്കുള്ളിൽ അതി വിദഗ്ധമായ രീതിയിൽ ആയിരുന്നു മദ്യക്കുപ്പികൾ ഒളിപ്പിച്ച് വെച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു.
തുടർന്ന് നടപടികൾ പൂർത്തിയാക്കി ചർക്ക് സ്വീകരിക്കുന്നതിനു എത്തുന്നവരെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയും രണ്ട് പേർ പിടിയിലാകുകയും ചെയ്തു.
രാജ്യത്ത് ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും സമൂഹത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും അത് അനിവാര്യമാണെന്നും അതോറിറ്റി സൂചിപ്പിച്ചു.
കസ്റ്റംസ് ഉദ്യോഗസ്ഥർ ഇരുംബ് പൈപ്പിനുള്ളിൽ ഒളിപ്പിച്ച മദ്യക്കുപ്പികൾ കണ്ടെടുക്കുന്നതിൻ്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa