Wednesday, September 25, 2024
Saudi ArabiaTop Stories

സൗദി വിദേശകാര്യ മന്ത്രാലയത്തിലെ “ഇ-വിസ” പ്ലാറ്റ്ഫോം വഴി ലഭ്യമായ സേവനങ്ങൾ അറിയാം

ഹിജ്റ 1349 റജബ് 29 ന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിന് അനുസൃതമായി സൗദിയിൽ സ്ഥാപിതമായ ആദ്യത്തെ മന്ത്രാലയമാണ് വിദേശകാര്യ മന്ത്രാലയം.

കഴിഞ്ഞ ദശകങ്ങളിൽ, ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളിൽ മന്ത്രാലയം വലിയ പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

സ്വദേശികൾക്കും വിദേശികൾക്കും വിവിധ സേവനങ്ങൾ നൽകാനായി മന്ത്രാലയം ആരംഭിച്ച ഇൻ ജാസ് ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ലഭ്യമായ ചില സേവനങ്ങൾ താഴെ വിവരിക്കുന്നു.

1. സൗദി പൗരന്മാരുടെ അടുത്ത ബന്ധുക്കളെ വിസിറ്റിംഗ് വിസക്ക് കൊണ്ട് വരാനുള്ള അപേക്ഷ സമർപ്പിക്കൽ.

2. കുടുംബ ബന്ധമോ ബിസിനസ് ബന്ധമോ ഇല്ലാത്ത സുഹൃത്തുക്കളെ വിസിറ്റിംഗ് വിസക്ക് കൊണ്ട് വരാൻ അപേക്ഷ സമർപ്പിക്കൽ.

3. കാലാവധി കഴിഞ്ഞ റി എൻട്രി വിസകൾ നീട്ടൽ.

4. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അംഗീകാരമുള്ളവർക്ക് ഹജ്ജ് വിസക്ക് അഭ്യർത്ഥിക്കുന്നതിനുള്ള അവസരം.

5. വിദേത്ത് നിന്ന് ആളൂകളെ തൊഴിൽ വിസയിൽ കൊണ്ട് വരാനുള്ള നടപടികൾ പൂർത്തിയാക്കാൻ ആരെയെങ്കിലും ഉത്തരവാദിത്വം ഏൽപ്പിക്കൽ.

6. തൊഴിലുടമക്ക് തന്റെ ജീവനക്കാരിൽ നിന്നുള്ള കുടുംബ സന്ദർശന വിസകൾക്കുള്ള അഭ്യർത്ഥനകൾ സാക്ഷ്യപ്പെടുത്താൻ അനുവദിക്കുന്ന സേവനം.

7. വിസകളെ സംബന്ധിച്ച അന്വേഷണമോ നിർദ്ദേശമോ സമർപ്പിക്കാൻ വ്യക്തികളെ അനുവദിക്കുന്ന ഒരു സേവനം.

8. വിദേശികൾക്ക് ബന്ധപ്പെട്ടവരെ വിസിറ്റിംഗ് വിസയിൽ കൊണ്ട് വരാൻ അപേക്ഷിക്കാൻ അവസരം.

9. നയതന്ത്ര ദൗത്യങ്ങളിലെ ജീവനക്കാരുടെ കുടുംബങ്ങൾക്കുള്ള താമസ വിസ അഭ്യർത്ഥന, രാജ്യത്തിലെ നയതന്ത്ര ദൗത്യങ്ങളിലെ ജീവനക്കാർക്കുള്ള തൊഴിൽ വിസ അഭ്യർത്ഥന , കൂടാതെ അന്വേഷണങ്ങളും നിർദ്ദേശങ്ങളും സേവനം എന്നിവയെല്ലാം ഇൻ ജാസ് പ്ലാറ്റ്ഫോമിൽ ലഭ്യമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്