Wednesday, September 25, 2024
Saudi ArabiaTop Stories

ഇഖാമ ഇനി ഏത് പ്രൊഫഷനിലേക്ക് മാറ്റുന്നതാണ് സുരക്ഷിതം ? സൗദിവത്ക്കരണം വന്ന പ്രൊഫഷനുള്ള ഇഖാമയുള്ളവരെല്ലാം ആശങ്കപ്പെടേണ്ടതുണ്ടോ ? സൗദി പ്രവാസികളുടെ മുമ്പിലുള്ള അടുത്ത പ്രധാന വെല്ലു വിളി ഒന്ന് ഇതാണ്

ഓരോ ദിവസം കഴിയും തോറും പുതിയ നിയമങ്ങൾ വരുന്നതിനനുസരിച്ച് പുതിയ സുരക്ഷിത മേഖലകൾ കണ്ടെത്തുന്നതിൽ സൗദി പ്രവാസികൾ മികവ് തെളിയിച്ചവരാണ്.

ഏത് തരം പ്രതിസന്ധികൾ വന്നപ്പോഴും അവയെയെല്ലാം തന്ത്രപരമായി നേരിടാനും തങ്ങളുടെ നിയമ പരമായ സൗദിയിലെ താമസവും ജോലിയും ബിസിനസുമെല്ലാം സുരക്ഷിതമാക്കാനും പ്രവാസികൾ പരിശ്രമിക്കുകയും അവ വിജയം കാണുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് മുന്നിലുള്ള പുതിയ ഒരു പ്രധാനപ്പെട്ട വെല്ലു വിളി സൗദിവത്ക്കരണം പൂർണ്ണമായോ നിശ്ചിത ശതമാനമോ ബാധകമാായ ഇഖാമ പ്രൊഫഷനുകളിൽ നിന്ന് ഇനി ഏത് പ്രൊഫഷനിലേക്ക് ഇഖാമ മാറും എന്നതാണ്.

പൂർണ്ണമായും സൗദി വത്ക്കരണം വന്ന പ്രൊഫഷനിലുള്ളവർക്ക് നിർബന്ധമായും ഒരു സുരക്ഷിത പ്രൊഫഷൻ കണ്ടെത്തേണ്ടതുണ്ടെങ്കിൽ ഒരു നിശ്ചിത ശതമാനം മാത്രം സൗദി വത്ക്കരണം വന്ന പ്രൊഫഷനിലുള്ളവരും ഇപ്പോൾ ഇഖാമ പുതുക്കാൻ കഴിയാതെ പ്രയാസത്തിലായിരിക്കുകയാണ്.

നിശ്ചിത ശതമാനം സൗദി വത്ക്കരണം വന്ന പ്രൊഫഷനിൽ നിർദ്ദേശിക്കപ്പെട്ടയത്രയും സൗദികൾ ജോലി ചെയ്യുന്നില്ലെങ്കിൽ അതേ പ്രൊഫഷനിൽ പെട്ട വിദേശികളുടെ ഇഖാമകൾ പുതുക്കാൻ സാധിക്കുന്നില്ല എന്നതാണു നിലവിലെ അവസ്ഥ.

ഇവർക്കാണെങ്കിൽ നേരായ വഴിയിലൂടെ മറ്റേതെങ്കിലും പ്രൊഫഷനിലേക്ക് മാറി ഇഖാമ പുതുക്കാമെന്ന് കരുതിയാൽ തന്നെയും പ്രൊഫഷൻ മാറാനുള്ള അവസരം ബ്ളോക്ക് ചെയ്ത അവസ്ഥയിലുമാണുള്ളത്.

ഇനി ഇഖാമ പുതുക്കണമെങ്കിൽ ഒന്നുകിൽ പ്രസ്തുത പ്രൊഫഷനിൽ നിശ്ചിത എണ്ണം സൗദികൾ കംബനിയിൽ ജോലിക്ക് പ്രവേശിക്കണം, അല്ലെങ്കിൽ എക്സിറ്റ് മാത്രമേ വഴിയുള്ളൂൂ എന്നാണു പല പ്രവാസി സുഹൃത്തുക്കളും അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചത്.

ഈ സാഹചര്യത്തിൽ ഇപ്പോൾ പ്രൊഫഷൻ ഏതെങ്കിൽ രീതിയിൽ മാറാൻ സാധിക്കുമെന്ന് പ്രതീക്ഷയുള്ളവർ പലരും ഏത് പ്രൊഫഷനിലേക്ക് മാറുകയാണു നല്ലതെന്ന സംശയം ഉയർത്തുന്നുണ്ട്.

കംബനികളിലല്ലാതെ ജോലി ചെയ്യുന്നവർക്ക് പല തരം ഗാർഹിക തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷനുകളിലേക്കും മാറി സുരക്ഷിതരാകാമെങ്കിലും പരിശോധനകൾ ശക്തമാണെന്നതിനാൽ എത്രത്തോളം മുന്നോട്ട് പോകാൻ സാധിക്കുമെന്ന ആശങ്കയിലാണുള്ളത്.

ഏതായാലു ഈ വിഷയത്തിൽ കഫീലുമായും കംബനി എച്ച് ആറുമായും സംസാരിച്ച് പൊതുവേ സുരക്ഷിതമായ ഒരു പ്രൊഫഷനിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ ഇപ്പോൾ നിർവ്വാാഹമുള്ള ( പ്രൊഫഷൻ മാറുന്നുണ്ടെങ്കിൽ).

കാരണം ഏതെല്ലാം പ്രൊഫഷൻ ഇനി സൗദി വത്ക്കരണ നിയമത്തിൽ ഉൾപ്പെടുമെന്നും എത്ര ശതമാനം വരുമെന്നും ഒന്നും പ്രവചിക്കാൻ ആർക്കും സാധിക്കാത്ത സ്ഥിതിയാണുള്ളത്. തൊഴിൽ മാർക്കറ്റിലെ സ്ഥിതി പരിശോധിച്ച് വിലയിരുത്തിക്കൊണ്ട് തന്നെയാണു സൗദി അധികൃതർ പുതിയ നിബന്ധനകൾ ബാധകമാക്കുന്നത് എന്നതിനാൽ നമ്മുടെ പ്രതീക്ഷക്കപ്പുറത്തുള്ള തീരുമാനങ്ങളായേക്കാം നടപ്പിലാകുന്നത്.

എങ്കിലും ഇപ്പോൾ സൗദി വത്ക്കരണം നൂറു ശതമാനം ബാധകമാകാത്ത ( ഒരു നിശ്ചിത ശതമാനം സൗദികൾ വേണമെന്ന നിബന്ധനയുള്ള) പ്രൊഫഷനിലുള്ള ഇഖാമയുള്ളവർ ഒരു കഫീലിൻ്റെ കീഴിൽ ഒന്നോ രണ്ടോ പേർ മാത്രമൊക്കെയുള്ളൂ എങ്കിൽ പേടിക്കേണ്ട കാര്യമില്ല എന്നാണു മനസ്സിലാകുന്നത്. കാരണം പല പ്രൊഫഷനുകളും സൗദിവത്ക്കരണം ബാധകമാകുന്നത് പ്രസ്തുത പ്രൊഫഷനിൽ 4 ൽ അധികം ആളുകൾ ജോലി ചെയ്യുന്ന സാഹചര്യത്തിലാണ്.

അത് കൊണ്ട് തന്നെ സൗദിവത്ക്കരണം വന്ന പ്രൊഫഷൻ ആണെങ്കിൽ പോലും അത് തങ്ങളെ ബാധിക്കുന്നുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചതിനു ശേഷം മാത്രം പ്രൊഫഷൻ മാറുന്നത് ചിന്തിച്ചാൽ മതിയാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്