Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തൽ വർദ്ധിക്കുന്നത് ചെറു കിട നിക്ഷേപകരെ വിപണി വിടാൻ പ്രേരിപ്പിക്കുന്നു

ചെറുകിട നിക്ഷേപകർക്ക് മേൽ ധാരാളം യുക്തിരഹിതമായ നിയമ ലംഘനങ്ങൾ ചുമത്തുന്നത് അവരെ തൊഴിൽ വിപണി വിടാൻ നിർബന്ധിതരാക്കുന്നതായി സൗദി നിക്ഷേപകൻ  റാഇദ് അബൂ മഅതി പറഞ്ഞു.

ചെറുകിട നിക്ഷേപകർക്കെതിരെ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനു മുമ്പ് നിരീക്ഷകർ അവരെ ബോധവത്ക്കരിക്കേണ്ടത് അത്യാവശ്യമാണ്.

ചില നിരീക്ഷകർ മുന്നറിയിപ്പും സമയ പരിധിയും നൽകുന്നതിലപ്പുറം നിയമ ലംഘനം രേഖപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ബിസിനസ് ഡെവലപ്‌മെന്റ് കൺസൾട്ടന്റ് അഹമ്മദ് അൽ-മഹാബിയും ആരോപിച്ചു.

നിരവധി ചെറുകിട സംരംഭകർ നിയമങ്ങളെക്കുറിച്ച് അശ്രദ്ധരാണെന്നും പിഴയീടാക്കും മുമ്പ് അവരുടെ സ്ഥിതി മനസ്സിലാക്കേണ്ടതുണ്ടെന്നും നിയമ വിദഗ്ദൻ ഖാലിദ് അൽ അജമിയും സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്