സൗദിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാകും
സൗദിയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് ഓരോ വ്യക്തിക്കും നിർബന്ധമാകുന്നതിലേക്ക് സൂചന നൽകിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച് മന്ത്രാലയം പുറത്ത് വിട്ട കാര്യങ്ങൾ താഴെ വിവരിക്കുന്നു.
2022 ഫെബ്രുവരി 1 മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചെങ്കിൽ മാത്രമേ നിലവിൽ തവക്കൽനായിലുള്ള ഇമ്യൂൺ സ്റ്റാറ്റസ് നില നിൽക്കുകയുള്ളൂ.
18 വയസ്സോ അതിനു മുകളിലോ പ്രായമുള്ള, സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ട എല്ലാവർക്കും പ്രസ്തുത നിബന്ധന ബാധകമാകും.
തവക്കൽനായി ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ വാണിജ്യ, കായിക, വിദ്യാഭ്യാസ, പൊതു യാത്രാ, വിമാന യാത്രകളിലെല്ലാം പ്രവേശനം അനുവദിക്കുകയുള്ളൂ.
സെക്കൻഡ് ഡോസ് സ്വീകരിച്ച് 6 മാസം കഴിയുന്നതോടെ ശരീരത്തിലെ ആൻ്റിബോഡീസിൻ്റെ ലെവൽ കുറയുന്നതായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണു മന്ത്രാലയത്തിൻ്റെ തീരുമാനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa