ഒരു തൊഴിലാളിയുടെ അവകാശങ്ങൾ വ്യക്തമാക്കി സൗദി ലേബർ സിസ്റ്റം എക്സ്പേർട്ട്
സൗദിയിലെ സ്വകാര്യ മേഖലയിലെ ഒരു തൊഴിലാളിയുടെ അവകാശങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കി സൗദി ലേബർ സിസ്റ്റം എക്സ്പേർട്ട് ആയ അബ്ദുല്ല അൽ റാജ്ഹി.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ വളരെ വ്യക്തമായ രീതിയിൽ തന്നെ രേഖപ്പെടുത്തിയിരിക്കണം.
കരാറിൽ തൊഴിൽ സ്വഭാവം, സാലറി, വ്യക്തിഗത വിവരങ്ങൾ, ഇരു വിഭാഗവും തമ്മിലുള്ള പരസ്പര ബാധ്യതകൾ എന്നിവയെല്ലാം കരാറിൽ ഉണ്ടായിരിക്കണം.
സോഷ്യൽ ഇൻഷൂറൻസ് രെജിസ്റ്റ്രേഷൻ, തൊഴിൽ വിവേചനം ഇല്ലാതിരിക്കൽ, തൊഴിൽ കരാർ കോപ്പി കയ്യിൽ കരുതൽ എന്നിവയും തൊഴിലാളിയുടെ അവകാശത്തിൽ പെടുന്നു.
പ്രോബേഷണറി ദിവസങ്ങളിൽ പൊതു അവധി ദിനങ്ങളും വ്യക്തിഗത അവധി ദിനങ്ങളും ഉൾപ്പെടില്ല എന്നും അബ്ദുല്ല അൽ റാജ്ഹി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa