Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുള്ള പിസിആർ ടെസ്റ്റിൽ നിന്ന് കൂടുതൽ വിഭാഗങ്ങളെ ഒഴിവാക്കി

സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ 72 മണിക്കൂർ മുംബ് പിസിആർ ടെസ്റ്റ് നിർബന്ധമായും നടത്തി നെഗറ്റീവ് റിസൽറ്റ് കയ്യിൽ കരുതണമെന്ന നിയമത്തിൽ നിന്ന് കൂടുതൽ വിഭാഗങ്ങളെ ഒഴിവാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിക്ക് പുറത്ത് നിന്ന് വരുന്ന സ്വദേശി പൗരൻ്റെ കൂടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഇനി മുതൽ പിസിആർ ടെസ്റ്റ് ആവശ്യമില്ല.

അതോടൊപ്പം സ്വദേശി വനിതയുടെ വിദേശിയായ ഭർത്താവ്, സ്വദേശിയുടെ വിദേശിയായ ഭാര്യ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർക്കും പിസിആർ ടെസ്റ്റ് റിസൽറ്റ് ആവശ്യമില്ല.

കൊറോണ വൈറസ് വ്യാപനത്തിൻ്റെ സാഹചര്യങ്ങൾ വിലയിരുത്തി ആരോഗ്യ വിഭാഗം സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിപ്പോൾ ഇളവുകൾ നൽകിയത്.

ആഗോള തലത്തിലെ കൊറോണ സാഹചര്യങ്ങൾ രാജ്യത്തെ യോഗ്യതയുള്ള അധികാരികളുടെ തുടർച്ചയായ വിലയിരുത്തലുകൾക്ക് വിധേയമാണെന്ന് മന്ത്രാലയം പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്