റിയാദ് മെട്രോ യാത്രക്കാരെ സ്വീകരിക്കുന്ന സന്ദർഭത്തെക്കുറിച്ച് സൂചന നൽകി അധികൃതർ
റിയാദ് ട്രെയിൻ പദ്ധതിയുടെ 92 ശതമാനം നിർമ്മാണ പ്രവർത്തികളും പൂർത്തിയാക്കിയതായി റിയാദ് റോയൽ കമ്മീഷൻ അഡ്വൈസർ ഹുസാം അൽ ഖുറഷി അറിയിച്ചു.
റിയാദ് ട്രെയിൻ പ്രൊജക്റ്റ് ലോകത്തെ വൻ കിട പദ്ധതികളിൽ പെട്ട ഒന്നാണ്. ആറ് ട്രെയിൻ ട്രാക്കുകളാണുള്ളത്.
നിലവിൽ പദ്ധതിക്കായി 184 ട്രെയിനുകൾ കൈപ്പറ്റുകയും ടെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്. 84 സ്റേഷനുകളാണുള്ളത്. 1800 കിലോമീറ്റർ കവർ ചെയ്യുന്ന ബസ് നെറ്റ് വർക്കും ഇതോടോപ്പമുണ്ട്.
പദ്ധതിയുടെ നിർമ്മാണ വശങ്ങളും അടിസ്ഥാന സൗകര്യങ്ങളും 100 ശതമാനം പൂർത്തിയായി. സ്റ്റേഷനുകളുടെ 80 ശതമാനം വർക്കുകളും കഴിഞ്ഞു.
റിയാദ് നഗരത്തിൽ 350 കിലോമീറ്റർ നീളമുള്ള റെയിൽ വേ ട്രാക്ക് സ്ഥാപിച്ചത് 40,000 മണിക്കൂർ ചെലവഴിച്ചാണെന്നും പദ്ധതി ഹുസാം പറഞ്ഞു.
നിലവിൽ ബസുകൾ പ്രാഥമിക പ്രവർത്തന ഘട്ടത്തിലാണുള്ളത്. അടുത്ത വർഷം മാർച്ച് അവസാനത്തോടെ മെട്രോയിൽ യാത്രക്കാരെ സ്വീകരിക്കാൻ സാധിക്കുമെന്നും ഹുസാം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa