സൗദിയിൽ സെക്കൻഡ് ഡോസ് സ്വീകരിച്ച് ആറ് മാസം തികയും മുമ്പേ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സംവിധാനമൊരുങ്ങി
കൊറോണ വാക്സിൻ സെക്കൻഡ് ഡോസ് സ്വീകരിച്ച് ആറ് മാസം തികയും മുമ്പേ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സംവിധാനമൊരുങ്ങി.
ഇത് വരെ സെക്കൻഡ് ഡോസ് സ്വീകരിച്ച് 6 മാസം കഴിഞ്ഞതിനു ശേഷമായിരുന്നു ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സാധിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ 6 മാസം പൂർത്തിയാക്കാത്തവർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സാധിക്കുന്നതിനുള്ള സംവിധാനമാണു ഒരുങ്ങിയിട്ടുള്ളത്.
ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനായി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് സ്വിഹതീ ആപ് വഴി അപോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
ബൂസ്റ്റർ ഡോസിനുള്ള അപോയിൻ്റ്മെൻ്റ് ലഭ്യമായതിനാൽ എത്രയും പെട്ടെന്ന് അത് സ്വീകരിച്ച് ഇമ്യൂൺ സ്റ്റാറ്റസ് നില നിർത്തുന്നതാകും ഉചിതം.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരേക്കാൾ 25 മടങ്ങ് പ്രതിരോധ ശേഷി ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് കൈവരുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa