ബാർബർ പ്രൊഫഷൻ തെരഞ്ഞെടുത്ത സൗദി പൗരൻ തൻ്റെ വിജയ കഥയും ലഭിക്കുന്ന വരുമാനവും വെളിപ്പെടുത്തുന്നു
ബാർബർ പ്രൊഫഷൻ തെരഞ്ഞെടുത്ത സൗദി പൗരൻ പ്രസ്തുത മേഖലയിൽ താൻ നേരിട്ട വെല്ലുവിളികളും വിജയ കഥയും മാസ വരുമാനവുമെല്ലാം വെളിപ്പെടുത്തി.
മുഹമ്മദ് അൽ മഹ്ദി എന്ന സൗദി പൗരനാണു അൽ ഇഖ്ബാരിയ ചാനലിനു നൽകിയ ഇൻ്റർവ്യൂവിൽ തൻ്റെ അനുഭവങ്ങൾ പറഞ്ഞത്.
ആദ്യം സ്വന്തം വീട്ടിൽ വെച്ച് തൻ്റെ മുടി മുറിച്ചും തൻ്റെ ഭിന്ന ശേഷിക്കാരനായ സഹോദരൻ്റെ മുടി മുറിച്ചുമെല്ലാമാണു തുടക്കം കുറിച്ചത്. ക്രമേണ പ്രസ്തുത പ്രൊഫഷനോട് താത്പര്യം കൂടുകയും സ്വന്തമായി ഒരു ബാർബർ ഷോപ്പ് തുറക്കുകയും ചെയ്തു.
സൗദികളുടെ മുടി മുറിക്കാനും ഷേവ് ചെയ്യാനും ഒരുങ്ങുംബോഴായിരുന്നു താൻ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതെന്ന് മഹ്ദി പറയുന്നു. ഈ മേഖലയിലുള്ള ഏക സൗദി യുവാവ് താനായിരുന്നുവെന്നത് തന്നെ കാരണം. എന്നാൽ പിന്നീട് അതിനെയെല്ലാം തരണം ചെയ്ത് മികച്ച ഒരു ബാർബറാകാൻ മഹ്ദിക്ക് സാധിച്ചു.
പ്രതിദിനം എട്ട് മണിക്കൂർ മുതൽ 10 മണിക്കൂർ വരെ താൻ ജോലി ചെയ്യാറുണ്ടെന്നും പ്രതിമാസം 10,000 റിയാൽ വരെ വരുമാനം ലഭിക്കുന്നുണ്ടെന്നും മഹ്ദി പറയുന്നു.
മഹ്ദി മുടി വെട്ടുന്ന രംഗങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിക്കുകയും ആളുകൾ അദ്ദേഹത്തിൻ്റെ ഇച്ഛാശക്തിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa