Monday, November 25, 2024
Saudi ArabiaTop Stories

ഇന്ത്യ സൗദി എയർ ബബിൾ കരാർ നിലവിൽ വരുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ; എയർ ബബിൾ കരാർ വഴി പ്രവാസികൾക്ക് ലഭിക്കാൻ പോകുന്ന ഗുണങ്ങൾ ഇവയാണ്

ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബൾ കരാർ ജനുവരി തുടക്കം മുതൽ നിലവിൽ വരാൻ പോകുന്നതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.

എന്നാൽ ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ഇത് വരെ ഔദ്യോഗികമായി ഒരു പ്രഖ്യാപനമോ സൂചനയോ നൽകിയിട്ടില്ല.

എയർ ബബിൾ കരാർ നിലവിൽ വരികയാണെങ്കിൽ അത് സൗദി പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരാമാകുന്ന വാർത്തയാകും.

കാരണം നിലവിൽ ചാർട്ടേഡ് വിമാന സർവീസ് ടിക്കറ്റിനു വൻ തുക നൽകേണ്ട സ്ഥാനത്ത് എയർ ബബിൾ കരാർ പ്രകാരം സർവീസുകൾ സാധാരണ രീതിയിൽ ആരംഭിച്ചാൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് നൽകിയാൽ മതിയാകും.

ചാർട്ടേഡിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ കാൻസൽ ചെയ്യാൻ സാധിക്കില്ലെന്ന സ്ഥിതിയാണുള്ളതെങ്കിൽ എയർ ബബിൾ കരാർ വരുന്നതോടെ യാത്രക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും കാൻസൽ ചെയ്യാനും സാധിക്കും.

സൗദിയ, എയർ ഇന്ത്യ, സ്പൈസ്ജെറ്റ് തുടങ്ങിയ വിവിധ വിമാനക്കംബനികൾക്ക് നേരിട്ട് സൗദിയിലേക്ക് സാധാാരണ രീതിയിലെന്ന പോലെ സർവീസ് നടത്താനാകുമെന്നതിനാൽ സർവീസുകളുടെ എണ്ണം വർദ്ധിക്കുകയും സ്വാഭാവികമായും ടിക്കറ്റ് നിരക്കിൽ ഇളവും ലഭിക്കും.

പല ചാർട്ടേഡുകാരും അവരുടേതല്ലാത്ത ക്വാറൻ്റീൻ പാക്കേജ് തെരഞ്ഞെടുക്കാത്തവരെ ബോഡിംഗ് ചെയ്യുന്നില്ലെന്ന പരാതിക്കും സാധാരണ രീതിയിലെന്ന പോലെ കൂടുതൽ വിമാനക്കംബനികൾ നേരിട്ടുള്ള സർവീസുകൾ നടത്തുംബോൾ അന്ത്യമായേക്കും.

മറ്റു രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ ഫ്ളൈറ്റുകളും നേരിട്ടുള്ള സർവീസ് വർദ്ധിക്കുന്നതോടെ ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകിയേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്