ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുന്നതാണോ അതോ ഒരു വർഷത്തേക്ക് പുതുക്കുന്നതാണോ നല്ലത് ?
സൗദി പ്രവാസികളുടെ ഇഖാമ കാലാവധി മൂന്ന് മാസത്തേക്കും 6 മാസത്തേക്കും 9 മാസത്തേക്കൂം അതോടൊപ്പം നേരത്തെയുള്ളത് പോലെ ഒരു വർഷത്തേക്കും പുതുക്കാൻ ഇപ്പോൾ സാധിക്കുമെന്നതിനാൽ വിവിധ സംശയങ്ങളുമായി നിരവധി പ്രവാസി സുഹൃത്തുക്കൾ അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നുണ്ട്.
ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുന്നതാണോ അതോ ഒരു വർഷത്തേക്ക് പുതുക്കുന്നതാണോ നല്ലത് എന്ന സംശയം പലർക്കുമുണ്ട്.
ഒറ്റ വാക്കിൽ ഇതിനു മറുപടി പറയുകയാണെങ്കിൽ ഒരു വർഷത്തേക്ക് പുതുക്കുക തന്നെയാണു നിലവിലെ സാഹചര്യത്തിൽ നല്ലത് എന്ന് തന്നെ പറയാം.
കാരണം പല പ്രൊഫഷനുകളും നിശ്ചിത ശതമാനം സൗദിവത്ക്കരണ പരിധിയിൽ പെടുന്നതിനാലും ഏത് സമയവും ഇനിയും പെടാൻ സാധ്യതയുള്ളതിനാലും ഒരു വർഷത്തേക്ക് പുതുക്കിയാൽ അതിൻ്റെ ടെൻഷൻ ചുരുങ്ങിയത് ഒരു വർഷത്തേക്കെങ്കിലും അനുഭവിക്കേണ്ടി വരില്ല എന്നോർക്കുക.
കഴിഞ്ഞ ദിവസങ്ങളിൽ ,ഇത്തരത്തിൽ തങ്ങളുടെ ഇഖാമയിലുള്ള അതേ പ്രൊഫഷനിൽ ജോലി ചെയ്യുന്ന നിശ്ചിത അനുപാതം സൗദികൾ സ്ഥാപനത്തിൽ ഇല്ലാത്തതിനാൽ ഇഖാമ പുതുങ്ങുന്നില്ലെന്ന് പറഞ്ഞ് നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അത് കൊണ്ട് തന്നെ ഒരു വർഷത്തേക്ക് പുതുക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ കിട്ടിയ അവസരത്തിൽ അത് പ്രയോജനപ്പെടുത്തുകയായിരിക്കും ബുദ്ധി എന്നാണു മനസിലാകുന്നത്.
അതേ സമയം ഇഖാമ പുതുക്കി മൂന്നോ ആറോ മാസമെല്ലാം കഴിഞ്ഞ് ഫൈനൽ എക്സിറ്റിൽ സൗദിയിൽ നിന്ന് പോകുമെന്ന് ഉറപ്പുള്ളവർക്ക് അവർ ഇനി സൗദിയിൽ തുടരുന്ന കാലയളവ് അനുസരിച്ച് ഇഖാമ പുതുക്കുന്നതാകും നല്ലത്.
കാരണം ഒരു വർഷത്തെ എഗ്രിമെൻ്റ് ചെയ്ത് ഒരു വർഷത്തേക്ക് ഇഖാമ പുതുക്കിയ ശേഷം കുറഞ്ഞ മാസം മാത്രം ജോലി ചെയ്ത് എക്സിറ്റിൽ പോകണമെന്ന് പറഞ്ഞാൽ ബാക്കിയുള്ള ഇഖാമ അവസാനിക്കാനുള്ള കാലയളവിലേക്കുള്ള അടച്ച ലെവിയുടെയും മറ്റും തുക നഷ്ടപരിഹാരമായി കഫീലിനു തൊഴിലാളി നൽകേണ്ടി വരും.
അത് കൊണ്ട് തന്നെ തുടരണമെന്നുള്ളവർ ഒരു വർഷത്തേക്ക് തന്നെ പുതുക്കുകയും അതേ സമയം കൂടുതൽ തുടരില്ലെന്ന് ഉറപ്പുള്ളവർ അതിനനുസരിച്ച് ആലോചിച്ച് മാത്രം ചുരുങ്ങിയ കാലയളവിലേക്കും ഇഖാമ പുതുക്കുന്നതാകും നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa