സൗദിയിൽ വീണ്ടും പരിശോധന കർശനമാക്കി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രോട്ടോക്കോൾ ലംഘിച്ച 4000 ത്തിലധികം പേർ അറസ്റ്റിൽ
പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കിയതോടെ കൊറോണ പ്രതിരോധ പ്രൊട്ടോക്കോളുകൾ ലംഘിക്കുന്നത് പിടി കൂടാനുള്ള പരിശോധനകളും വീണ്ടും ശക്തമായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ ലംഘിച്ചതിനു 4100 നിയമ ലംഘകരെയാണു പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
1404 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയ റിയാദിലായിരുന്നു കൂടുതൽ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയത്. അതേ സമയം ജിസാനിൽ 55 നിയമ ലംഘനങ്ങൾ മാത്രമായിരുന്നു രേഖപ്പെടുത്തിയത്.
മാസ്ക്ക് ധരിക്കാതിരുന്നാൽ 1000 റിയാൽ പിഴ അടക്കേണ്ടി വരുമെന്നും നിയമ ലംഘനം തുടർച്ചയായി ആവർത്തിച്ചാൽ പിഴ സംഖ്യ ഒരു ലക്ഷം റിയാൽ വരെയെത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa