Thursday, November 28, 2024
Saudi ArabiaTop Stories

70 വർഷമായി ചായക്കച്ചവടം ചെയ്യുന്ന 90 കാരനായ സാലിമിൻ്റെ കടയിലിരിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്

ജിസാൻ മാർക്കറ്റിലെ ഒരു നാടൻ ചായക്കടയിൽ ഇരുന്ന് ചായ പ്രേമികൾ എല്ലാം മറന്ന് തങ്ങളുടെ സമയം ചിലവഴിക്കുന്നത് പതിവാണ്.

ജിസാനിലെ ഏറ്റവും പഴക്കം ചെന്ന ചായക്കടക്കാരനാണു 90 വയസ്സായ സാലിം. കഴിഞ്ഞ 70 വർഷമായി അദ്ദേഹം ഇതേ ജോലിയിൽ തുടരുന്നു.

ശാന്തമായ അന്തരീക്ഷത്തിലിരുന്ന് ആശ്വാസത്തോടെ ചായ കുടിക്കണമെന്ന് ഉദ്ദേശിക്കുന്നവരെല്ലാം സാലിമിൻ്റെ കടയാണു തേടിയെത്താറുള്ളത്.

തനിക്ക് 20 വയസ്സുള്ളപ്പോഴ് സൗദി രാജാവ് രാജ്യം ഭരിച്ചിരുന്നതായി സാലിം ഓർക്കുന്നുണ്ട്. സാലിമിൻ്റെ കടയിൽ ഒന്നോ രണ്ടോ റിയാലിൽ അധികം വില ഈടാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കാലം സാലിമിൻ്റെ മുഖത്ത് അതിൻ്റെ അടയാളങ്ങൾ വീഴ്ത്തിയിട്ടുണ്ടെങ്കിലും ഇന്നും അദ്ദേഹത്തിൻ്റെ നല്ല മനസ്സ് ചുറ്റും സൗഹൃദത്തിൻ്റെ സുഗന്ധം പരത്തുന്നുണ്ട്.

ഒരു പക്ഷേ സാലിമിൻ്റെ കടയുടെ രൂപം നിങ്ങളെ ആകർഷിക്കില്ലായിരിക്കാം. പക്ഷേ ആ നന്മ നിറഞ്ഞ മനസ്സ് നമ്മെ അവിടെ പിടിച്ച് നിർത്തുമെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്