ഉംറ ആവർത്തന ഇടവേള 10 ദിവസമാക്കി നിശ്ചയിച്ചു
മക്ക: ആവർത്തിച്ച് ഉംറ നിർവ്വഹിക്കുന്നതിനുള്ള ഇടവേള പത്ത് ദിവസമാക്കി നിശ്ചയിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഇതോടെ ഇനി ഒരു ഉംറ നിർവ്വഹിച്ച് അടുത്ത ഉംറ നിർവ്വഹിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കാൻ പത്ത് ദിവസം കാത്തിരിക്കണം.
ഹറമിൽ കൊറോണ പ്രതിരോധ മുൻ കരുതൽ നടപടികൾ പാലിക്കുന്നതിൻ്റെ ഭാഗമായാണു ഉംറകൾക്കിടയിലുള്ള ഇടവേള 10 ദിവസമാക്കി നിശ്ചയിക്കാൻ കാരണം.
നേരത്തെ രാജ്യത്ത് കോവിഡ് കേസുകളിൽ വലിയ കുറവ് അനുഭവപ്പെട്ടതിനെത്തുടർന്ന് ഉംറകൾക്കിടയിലുള്ള ആവർത്തന ഇടവേള അധികൃതർ ഒഴിവാക്കിയിരുന്നു.
പ്രതിരോധ മുൻ കരുതലുകൾ വീണ്ടും ബാധകമാക്കിയതോടെ വിശുദ്ധ ഹറമിലും വീണ്ടും അകലം പാലിക്കൽ പുന:സ്ഥാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa