സമൂഹത്തിനു അത്യാവശ്യമാണെന്ന് ശാസ്ത്രീയമായി തെളിയുന്നത് വരെ നാലാമത് ഡോസ് വാക്സിൻ നൽകില്ല; സുപ്രധാന വിവരങ്ങൾ പങ്ക് വെച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ്
സൗദിയിലെ നിലവിലുള്ള കൊറോണ, വക ഭേദങ്ങളുടെ വ്യാപനത്തെത്തുടർന്നുള്ള കാര്യങ്ങൾ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വിലയിരുത്തി.
സൗദിയിൽ അംഗീകരിക്കപ്പെട്ട മുഴുവൻ വാക്സിനുകളും ഉന്നത സുരക്ഷാ നിലവാരം പുലർത്തുന്നവയാണ്. ബന്ധപ്പെട്ട അധികാരികൾ അവയുടെ സുരക്ഷ ഉറപ്പ് വരുത്തിയതും അവ മാറാ രോഗികൾക്ക് വരെ നൽകുന്നുമുണ്ട്.
കുട്ടികളെ ഇമ്യൂൺ ആക്കുന്നതിനായി ഒരു പ്രത്യേക വാക്സിനേഷൻ ക്യാംബയിൻ തന്നെ വൈകാതെ ആരംഭിച്ചേക്കും.
ഇപ്പോൾ നാലാമത്തെ ഡോസിനെക്കുറിച്ച് സംസാരിക്കുന്നത് വളരെ നേരത്തെയായിപ്പോകും. ഇപ്പോൾ അതിനെക്കുറിച്ച് എക്സ്പേർട്ടുകൾ പഠിച്ച് കൊണ്ടിരിക്കുന്നേ ഉള്ളൂ. സമൂഹത്തിനു ആവശ്യമാണെന്ന് ശാസ്ത്രീയമായി തെളിയാത്തിടത്തോളം കാലം നാലാമത്തെ ഡോസ് നൽകില്ല.
നിലവിൽ ഗുരുതരാവസ്ഥയിലുള്ളവർ ഭൂരിപക്ഷവും വാക്സിനേഷൻ പൂർത്തിയാക്കാത്തവരാണെന്നത് ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ അബ്ദുൽ ആലി കേസുകളുടെ എണ്ണത്തിൻ്റെ വർദ്ധനവിനു അനുപാതികമായി ആളുകൾ ഗുരുതരാവസ്ഥയിൽ കഴിയുന്നില്ലെന്നും അത് വാക്സിനേഷൻ്റെ വിജയമാണെന്നും വിലയിരുത്തി.
അതേ സമയം സൗദിയിൽ ഇത് വരെയായി 40 ലക്ഷം പേർ ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa