Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ റെസ്റ്റോറൻ്റുകൾക്കും കോഫി ഷോപ്പുകൾക്കുമുള്ള പ്രോട്ടോക്കോളുകൾ അപ്ഡേറ്റ് ചെയ്തു

സൗദി പബ്ളിക് ഹെൽത്ത് അതോറിറ്റി റെസ്റ്റോറൻ്റുകൾക്കും കോഫി ഷോപ്പുകൾക്കുമുള്ള പ്രതിരോധ പ്രോട്ടോക്കോളുകൾ അപ്ഡേറ്റ് ചെയ്തതായി നഗര ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

പുതിയ അപ്ഡേഷൻ പ്രകാരം ഒരു ടേബിളിൽ പരമാവധി ഇരിക്കാവുന്ന ആളുകളുടെ പരിധി ഒഴിവാക്കി. അതേ സമയം രണ്ട് ടേബിളുകൾ തമ്മിൽ 3 മീറ്റർ അകലം പാലിച്ചിരിക്കണമെന്ന വ്യവസ്ഥ ബാധകമാകും.

റെസ്റ്റോറൻ്റുകളിൽ ഇരുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കണം. റെസ്റ്റോറൻ്റുകളിൽ പ്രവേശിക്കുന്ന സമയം കസ്റ്റ്മർ തവക്കൽനാ വേരിഫിക്കേഷൻ കോഡ് സ്കാൻ ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും സാഹചര്യത്തിൽ കോഡ് ലഭ്യമല്ലെങ്കിൽ പ്രവേശനത്തിനു കസ്റ്റമർ ഇമ്യൂൺ സ്റ്റാറ്റസ് കാണിച്ചിരിക്കണം.

കസ്റ്റമർ മാസ്ക് ധരീക്കണം. റെസ്റ്റോറൻ്റിലെ ജീവനക്കാർ മുഴുവൻ സമയവും മാസ്ക് ധരിക്കണം. ഓപൺ ബഫെ ഏരിയകളിൽ ഭക്ഷണം വിളംബുന്നതിനു ഒരു ജീവനക്കാരനെ നിയമിക്കണം.

സാനിറ്റൈസറുകൾ ലഭ്യമാക്കുക, ജീവനക്കാർ ഇടക്കിടെ കൈകൾ കഴുകുക എന്നിവ ആരോഗ്യ മുൻ കരുതലുകളായി പാലിക്കണം. ഇലക്ട്രോണിക് ഫുഡ് മെനുവിനു മുൻ ഗണന കൊടുക്കണം.

ഭക്ഷണമുണ്ടാക്കുന്ന സ്ഥലത്ത് ആളുകളുടെ എണ്ണം കുറച്ച് അകലം പാലിക്കാൻ ശ്രമിക്കണം, തൊഴിലാളികൾ ഒരുമിച്ച് കൂടുന്നത് തടയണം. മറ്റു എല്ലാ സ്ഥലങ്ങളിലും അകലം പാലിച്ചിരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്