Sunday, April 20, 2025
GCC

അടുത്ത ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ; ബൂസ്റ്റർ ഡോസെടുക്കാത്തവർക്ക് പ്രവേശനം വിലക്കുന്ന മേഖലകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി പൊതു സുരക്ഷാ വിഭാഗവും

ജിദ്ദ: ഫെബ്രുവരി 1 ചൊവ്വാഴ്ച മുതൽ ഇമ്യൂൺ സ്റ്റാറ്റസ് നില നിർത്തേണ്ടത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി സൗദി പൊതു സുരക്ഷാ വിഭാഗവും.

സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ടിട്ടും ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത വിഭാഗം ആളുകൾക്ക് ഫെബ്രുവരി 1 മുതൽ  പ്രവേശന വിലക്കേർപ്പെടുത്തുന്ന മേഖലകളെക്കുറിച്ചാണു സൗദി പൊതുസുരക്ഷാ വിഭാഗം ഓർമ്മപ്പെടുത്തുന്നത്.

വാണിജ്യ, വ്യാപാര, സാംസ്കാരിക, സ്പോർട്സ്, ടൂറിസം മേഖലകളിലെ പ്രവേശനങ്ങൾക്കെല്ലാം ബൂസ്റ്റർ ഡോസ് സ്വീകരിച്ച് ഇമ്യൂൺ ആയിരിക്കൽ നിർബന്ധമാണ്.

അതോടൊപ്പം സാംസ്കാരിക, വിദ്യാഭ്യാസ, വിനോദ, സമൂഹിക പരിപാടികൾക്കും ഇമ്യൂൺ ആയിരിക്കൽ നിർബന്ധമാകും.

സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കാനും വിമാന യാത്രക്കും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും ഇമ്യൂൺ സ്റ്റാറ്റസ് ബാധകമാകും.

സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ടിട്ടും ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്കായിരിക്കും ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടുക എന്നതിനാൽ സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം കഴിയാത്തവർ ആശങ്കപ്പെടേണ്ടതില്ല.

അതേ സമയം സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം കഴിഞ്ഞത് മുതൽ ബൂസ്റ്റർ ഡോസ് ലഭിക്കാനുള്ള അപോയിന്റ്മെന്റിനു ശ്രമിക്കാമെന്നതിനാൽ പരമാവധി നേരത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് ഇമ്യൂൺ സ്റ്റാറ്റസ് നിലനിർത്തലാണ് ഉചിതം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്