ഗൾഫിൽ വെച്ച് സഹായിച്ച ലൂയിസിനെ കണ്ട് കടം വീട്ടാനാകാതെ അബ്ദുല്ല മരിച്ചു; ലൂയിസിനെ തേടി മകൻ നാസർ
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് മുമ്പ് തന്റെ പിതാവ് അബ്ദുല്ലക്ക് പണം നൽകി സഹായിച്ച ലൂയിസിനെ തേടുകയാണ് മകൻ നാസർ.
പെരുമാതുറ മാടൻ വിള സ്വദേശിയായ അബ്ദുല്ല 1980 കളിലായിരുന്നു ഗൾഫിൽ തൊഴിലന്വേഷിച്ചെത്തിയത്.
ജോലിയൊന്നും ലഭിക്കാതെ പ്രയാസത്തിലായ അബ്ദുല്ലയെ കൊല്ലം സ്വദേശിയായ ലൂയിസ് പണം നൽകി സഹായിക്കുകയായിരുന്നു.
തുടർന്ന് ലൂയിസ് നല്കിയ പണം ഉപയോഗിച്ച് ജോലിയന്വേഷിച്ചിറങ്ങിയ അബ്ദുല്ലക്ക് ജോലി ശരിയാകുകയും മറ്റൊരു സ്ഥലത്തേക്ക് താമസം മാറേണ്ടി വരികയും ചെയ്തു.
ജോലിക്കായി സ്ഥലം മാറിയതോടെ ലൂയിസുമായുള്ള ബന്ധം പാടെ മുറിയുകയും അബ്ദുല്ല പിന്നീട് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.
വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നതിനിടെ ലൂയിസിനു നൽകാനുള്ള കടബാധ്യതയെക്കുറിച്ച് അബ്ദുല്ല മക്കളെ അറിയിക്കുകയും മക്കൾ മൊബൈൽ നമ്പർ സഹിതം ലൂയിസിനെത്തേടി പത്രപരസ്യം നൽകുകയും ചെയ്തു. എന്നാൽ ലൂയിസിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
ഇക്കഴിഞ്ഞ മാസം 24 നു ലൂയിസിനെ ഒരിക്കൽ കൂടി കാണാനാകുമെന്ന മോഹം ബാക്കി വെച്ച് അബ്ദുല്ല മരിച്ചു.
ലൂയുസിനെ കണ്ടെത്തി നൽകാനുള്ള പണം കൈമാറണമെന്ന് മക്കളോട് പറഞ്ഞേൽപ്പിച്ചായിരുന്നു അബ്ദുല്ല ഈ ലോകത്തോട് വിട വാങ്ങിയത്.
ലൂയിസിനെയോ സഹോദരൻ ബേബിയേയോ കണ്ടെത്താനായി അബ്ദുല്ലയുടെ മകൻ നാസർ വീണ്ടും പത്രത്തിൽ പരസ്യം ചെയ്തിരിക്കുകയാണ്. 7736662120 ആണ് നാസറിന്റെ നംബർ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
