പ്രവാസികൾക്ക് ക്വറൻ്റീൻ ഒഴിവാക്കി; രോഗലക്ഷണമുള്ളവർക്ക് മാത്രം ബാധകം
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസം ഹോം ക്വാറൻ്റീൻ വേണമെന്ന നിബന്ധന ഒഴിവാക്കി.
വിദേശത്ത് നിന്നെത്തുന്നവരിൽ കോവിഡ് രോഗ ലക്ഷണമുള്ളവർക്ക് മാത്രമേ ക്വാറൻ്റീൻ ആവശ്യമുള്ളൂ എന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനം.
അന്താരാഷ്ട്ര യാത്രക്കാരെയും മടങ്ങി വരുന്ന പ്രവാസികളെയും കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പരിശോധനക്ക് വിധേയരാക്കിയാൽ മതിയെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രവാസികൾക്ക് മാത്രമായി ഒരാഴ്ചത്തെ ക്വാറൻ്റീൻ ബാധകമാക്കിയ നടപടിക്കെതിരെ ‘അറേബ്യൻ മലയാളി’യടക്കമുള്ള മാധ്യമങ്ങളും പ്രവാസി സമൂഹവും ശക്തമായി പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം, ഒരാഴ്ചത്തേക്ക് വരുന്ന പ്രവാസികൾക്ക് ക്വാറൻ്റീൻ വേണ്ടെന്ന തീരുമാനം ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏത് തരം പ്രവാസികൾക്കും രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാത്രമേ ക്വാറൻ്റീൻ ആവശ്യമുള്ളൂ എന്നാണു സർക്കാർ തീരുമാനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa