കാത്തിരിപ്പുകളും അഞ്ച് ദിവസത്തെ പരിശ്രമങ്ങളും ബാക്കിയായി; കുഞ്ഞു റയ്യാൻ വിട പറഞ്ഞു
ലോക ജനത മുഴുവൻ കഴിഞ്ഞ അഞ്ച് ദിവസമായി ആകാംക്ഷയോടെ കേൾക്കാൻ കാത്തിരുന്ന ആ സന്തോഷ വാർത്ത ഇനിയുണ്ടാകില്ല.
മൊറോക്കൻ ബാലൻ റയ്യാൻ കിണറിനുള്ളിൽ വെച്ച് മരിച്ചതായി മൊറോക്കൻ റോയൽ കോർട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അഞ്ച് ദിവസം മുമ്പ് കിണറിനുള്ളിൽ വീണ റയ്യാനെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം അന്തിമ ഘട്ടത്തിൽ എത്തിയിരുന്നു.
കിണറിനു സമീപം കുഴിച്ച വൻ ടണലിനുള്ളിൽ നിന്ന് റയ്യാനെ ഡോക്ടർമാർ പരിശോധിച്ചപ്പോൾ ജീവൻ ഉള്ളതായി മൊറോക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ലോകം കുഞ്ഞു റയ്യാൻ ജീവനോടെ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ കിണറിൽ നിന്ന് പുറത്തെടുത്തപ്പോൾ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി റയ്യാൻ വിട പറഞ്ഞ വാർത്ത വലിയ ദുഃഖം ഉണ്ടാക്കുന്നതായി മാറി.
കിണറിലേക്ക് വീണത് മൂലമുണ്ടായ പരിക്കുകളാണു റയ്യാന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് റോയൽ കോർട്ട് അറിയിക്കുന്നത്.
മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ റയ്യാന്റെ മാതാപിതാക്കളെ ഫോൺ ചെയ്ത് അനുശോചനം അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു റയാന്റെ പിതാവ് കൃഷിയാവശ്യത്തിനായി കുഴിച്ച 62 മീറ്റർ ആഴമുള്ള ഇടുങ്ങിയ കിണറിലേക്ക് റയ്യാൻ വീണത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa