Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ 1600 ജനനേന്ദ്രിയ വൈകല്യ നിവാരണ ശസ്ത്രക്രിയകൾ നടന്നു

കഴിഞ്ഞ 35 വർഷങ്ങൾക്കിടയിൽ സൗദിയിൽ 1600 ജനനേന്ദ്രിയ വൈകല്യ നിവാരണ ശസ്ത്രക്രിയകൾ നടത്തിയതായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ ഡോ: യാസർ ജമാൽ പറഞ്ഞു.

93 ശതമാനം ശസ്ത്രക്രിയകളും കുട്ടികളിലാണു നടന്നത്. 7 ശതമാനമാണു മുതിർന്നവരിൽ നടത്തിയത്. ജനനേന്ദ്രിയ വൈകല്യങ്ങൾ പരിഹരിക്കുന്നത് മത ദൃഷ്ട്യാ അനുവദനീയമാണെങ്കിൽ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുന്നത് അനുവദനീയമല്ലെന്ന് ഡോ: യാസർ ഓർമ്മപ്പെടുത്തി. രണ്ടും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിംഗ മാറ്റ ശസ്ത്രക്രിയകൾ ആവശ്യപ്പെടുന്നവർ ലിഗ വിവേചനവും സ്വത്വ നഷ്ടവും അനുഭവിക്കുന്നവരാണെന്നും ഇങ്ങനെയുള്ളവർ 60 ശതമാനവും ലിംഗ മാറ്റ ശസ്ത്രകിയ നടത്തുന്നതിനു മുംബോ ശേഷമോ ആത്മഹത്യ ചെയ്യുന്നതായാണു കാണുന്നതെന്നും ഡോ:യാസർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്