ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധന തുടരുന്നു
ജിദ്ദ: സൗദിയിൽ, ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 14,627 നിയമ ലംഘകരെയാണു പിടി കൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പിടിക്കപ്പെട്ടവരിൽ 7953 ഇഖാമ നിയമ ലംഘകരും 4732 അതിർത്തി നിയമ ലംഘകരും 1942 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു.
428 പേരെ അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞു കയറിയതിനു പിടികൂടിയിട്ടുണ്ട്. ഇതിൽ 40 ശതമാനം യമനികളും 55 ശതമാനം എത്യോപ്യക്കാരും 5 ശതമാനം മറ്റു രാജ്യക്കാരുമാണ്.
അനധികൃതമായി സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 86 പേരും നിയമ ലംഘകർക്ക് അഭയം നല്കിയ 12 പേരും പിടിക്കപ്പെട്ടിട്ടുണ്ട്.
8486 പേരെ നാട് കടത്തിയതായും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa