കുവൈത്തിൽ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 35 ശതമാനം കുറഞ്ഞു
കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 35 ശതമാനം കുറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ ന്യൂസ് പേപ്പർ സ്റ്റാറ്റിസ്റ്റിക്സിൽ പറയുന്നു.
2017 ൽ 3,74,000 ഇന്ത്യക്കാർക്ക് എമിഗ്രേഷൻ പെർമിറ്റ് നൽകിയെങ്കിൽ 2018-19 ൽ അത് 2,95,000 ആയി ചുരുങ്ങിയിട്ടുണ്ട്.
സൗദി അറേബ്യയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രവാസികളുടെ കൊഴിഞ്ഞ് പോക്ക് വളരെയധികമുണ്ട്. എന്നാൽ മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ ഒഴുക്ക് കഴിഞ്ഞ വർഷത്തേക്കാൾ 31 ശതമാനം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
