തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ വെച്ച് മരിച്ച മലയാളിയുടെ കുടുംബത്തിനു ധന സഹായവുമായി കമ്പനി മേധാവി കേരളത്തില്‍

വെബ്ഡെസ്ക്: കുവൈത്തിൽ വെച്ച് മരിച്ച തങ്ങളുടെ മലയാളിയായ ജീവനക്കാരൻ്റെ കുടുംബത്തിന് ധനസഹായം എത്തിക്കാന്‍ കമ്പനി മേധാവി കേരളത്തിലെത്തി. വാര്‍ത്ത സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണു.

കഴിഞ്ഞ മാസം 12ന് കുവൈറ്റില്‍ വെച്ച് മരണപ്പെട്ട ചെങ്ങന്നൂർ ചെറിയനാട് ബിജുവിന്റെ കുടുംബത്തെ തേടിയാണ് എസ്.ബി.സി കുവൈറ്റ് എന്ന കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹംബര്‍ട്ട് ലീ കേരളത്തിലെത്തിയത്. 33.5 ലക്ഷം രൂപയുടെ ചെക്ക് ബിജുവിൻ്റെ കുടുംബത്തിന് കൈമാറുകയായിരുന്നു കംബനി മേധാവിയുടെ ലക്ഷ്യം.

ഏഴ് മാസം മുന്‍പാണ് കുവൈറ്റിലേക്ക് പോയ ബിജു കമ്പനിയില്‍ പ്ലംബറായായി ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ഡിസംബര്‍ 12ന് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നു. കമ്പനി മുന്‍കൈയെടുത്ത് ഉടന്‍ തന്നെ മൃതദേഹം നാട്ടിലെത്തിച്ചു. ഇതിന് പിന്നാലെയാണ് കമ്പനി മേധാവിയും കേരളത്തിലേക്ക് വന്നത്.

ഇന്‍ഷുറന്‍സ് ഇനത്തില്‍ ലഭിച്ച തുകയും ബിജുവിൻ്റെ കൂടെ ജോലി ചെയ്ത ജീവനക്കാര്‍ സമാഹരിച്ച തുകയും കൂട്ടിച്ചേര്‍ത്ത് 33.5 ലക്ഷം രൂപയാണ് അദ്ദേഹം കുടുംബത്തിന് കൈമാറിയത്. ആറ് ലക്ഷം രൂപ ബിജുവിന്റെ അമ്മയ്ക്കും ബാക്കി തുക ഭാര്യ ബോബിക്കും മക്കളായ ആല്‍ബി, അജോബി എന്നിവര്‍ക്കും നല്‍കി. ഭാര്യയെയും അമ്മയെയും മക്കളെയും ആശ്വസിപ്പിക്കുന്ന ഹംബര്‍ട്ട് ലീയുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്