യു എ ഇ പ്രഖ്യാപിച്ചിരുന്ന 6 മാസത്തെ താത്ക്കാലിക വിസ ഇനി ലഭ്യമാകില്ല
പൊതു മാപ്പ് സമയത്ത് സ്റ്റാറ്റസ് ശരിയാക്കി യു എ ഇയിൽ തൊഴിലന്വേഷിക്കാൻ വിദേശികളെ അനുവദിച്ചിരുന്ന 6 മാസത്തെ ടെംബററി വിസ യു എ ഇ നിർത്തലാക്കി. പൊതു മാപ്പ് അവസാനിച്ച ഡിസംബർ 31 നു വിസ പദ്ധതിയും അവസാനിച്ചതായി ഒഫീഷ്യലുകൾ അറിയിച്ചു.
ആറു മാസത്തെ ടെംബററി വിസയെ സംബന്ധിച്ച് നിരവധി ആളുകളാണു ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുന്നത്.
എന്നാൽ പൊതു മാപ്പ് കാലാവധി അവസാനിച്ച ഡിസംബർ 31നു ടെംബററി വിസ നൽകുന്നതും അവസാനിപ്പിച്ചതായും പുതിയതായി പ്രഖ്യാപനം ഒന്നും വന്നിട്ടില്ലെന്നുമാണു ബന്ധപ്പെട്ടവർ വ്യക്തമാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
