സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; വിസിറ്റിംഗ് വിസകൾ വീണ്ടും അബ്ഷിർ വഴി പുതുക്കിത്തുടങ്ങി
ജിദ്ദ: പുതുക്കാൻ സാധിക്കാതെ വന്ന വിസിറ്റിംഗ് വിസകൾ വീണ്ടും അബ്ഷിർ വഴി പുതുക്കാൻ സാധ്യമായിത്തുടങ്ങി.
ഇതോടെ മണിക്കുറുകൾ സൗദി പ്രവാസികളെ ആശങ്കയിലാഴ്ത്തിയ പ്രശ്നത്തിനു പരിഹാരമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ മൾട്ടി വിസിറ്റ് വിസകൾ പുതുക്കാൻ ശ്രമിക്കുമ്പോൾ പുതുക്കാൻ സാധിക്കില്ലെന്ന നോട്ടിഫിക്കേഷൻ ആയിരുന്നു അബ്ഷിർ വഴി ലഭ്യമായിരുന്നത്.
ഇതേത്തുടർന്ന് പലരും ജവാസാത്തുമായി നേരിട്ട് ബന്ധപ്പെട്ടും തവാസുൽ വഴിയുമെല്ലാം വിസാ കാലാവധി നീട്ടിയിരുന്നു.
ഏതായാലും ഇപ്പോൾ വീണ്ടും അബ്ഷിർ വഴി തന്നെ പുതുക്കാൻ സാധിക്കുകയും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തത് പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa