Tuesday, April 22, 2025
Saudi ArabiaTop Stories

കമ്പനികളുടെയും സ്ഥാപനങ്ങളുടെയും രെജിസ്റ്റ്രേഷൻ ഒറ്റയടിക്ക് റദ്ദാക്കാനുള്ള സൗകര്യം ഒരുങ്ങി; നിരവധി സ്ഥാപനങ്ങൾ പൂട്ടും

ജിദ്ദ: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും രെജിസ്റ്റ്രേഷൻ റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ സൗദി വാണിജ്യ മന്ത്രാലയം എളുപ്പമാക്കി.

സ്ഥാപനങ്ങളുടെ രെജിസ്റ്റ്രേഷൻ ഓൺലൈൻ ആയി ഒറ്റയടിക്ക് കാൻസൽ ചെയ്യാനാണ്‌ സൗകര്യമൊരുങ്ങിയിട്ടുള്ളത്.

നേരത്തെ ഒരു സ്ഥാപനത്തിന്റെ രെജിസ്റ്റ്രേഷൻ റദ്ദാക്കാൻ നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ ഇപ്പോൾ മറ്റു നൂലാമാലകളൊന്നും ഇല്ലാതെ ഓൺലൈനിൽ എളുപ്പത്തിൽ രെജിസ്റ്റ്രേഷൻ റദ്ദാക്കാനുള്ള അവസരമിരുക്കിയത് നിരവധി സ്ഥാപനങ്ങൾ വളരെ വേഗം അടച്ച് പൂട്ടാൻ ഇടയാക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

കാരണം ബിനാമി പദവി ശരിയാക്കാൻ സാധിക്കാത്ത പല സ്ഥാപനങ്ങളും ഈ അവസരം വിനിയോഗിക്കുമെന്നാണു കരുതപ്പെടുന്നത്.

സ്പോൺസർമാർ തങ്ങളുടെ പേരിലുള്ള ബിനാമി സ്ഥാപനങ്ങളുടെ മേൽ ബിനാമി വിരുദ്ധ നടപടികൾ ബാധകമാക്കുന്നത് തടയാനായിരിക്കും ഈ സന്ദർഭം ഉപയോഗപ്പെടുത്തുന്നത്.

സ്വഭാവികമായും വണിജ്യ മേഖലയിൽ നിന്ന് നിരവധി സ്ഥാപനങ്ങൾ അപ്രത്യക്ഷമാകുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്