സൗദി അംഗീകരിച്ചത് 9 വാക്സിനുകൾ
സൗദി ആരോഗ്യ മന്ത്രാലയം നിലവിൽ അംഗികരിച്ചത് 9 വാക്സിനുകളെന്ന് ആരോഗ്യ മന്ത്രാലയം.
രാജ്യത്ത് അംഗീകരിച്ച വാക്സിനുകളുടെ പേര് വിവരങ്ങളും സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
ഫൈസർ ,മോഡേണ,ഓക്സ്ഫോർഡ്-ആസ്ട്രാസെനക്ക, ജോൺസൺ, സിനോഫാം,സിനോവാക്,കോവാക്സിൻ സ്പുട്നിക് വി, കോവാക്സ് എന്നിവയാണ് സൗദി അംഗീകരിച്ച വാക്സിനുകൾ.
ഇവയിൽ ഏതെങ്കിലും വാക്സിനുകൾ സൗദിക്ക് പുറത്ത് നിന്ന് സ്വീകരിച്ചാൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടലായ https://eservices.moh.gov.sa/ ൽ അപ്‌ലോഡ് ചെയ്താണു തവക്കൽനായിൽ ഇമ്യുൺ സ്റ്റാറ്റസ് നില നിർത്തേണ്ടത്.
അതേ സമയം സൗദിയിൽ പുതുതായി 407 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 685 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് വീണ്ടും കുറഞ്ഞിട്ടുണ്ട്. 501 പേരാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
