ഹറമുകളിലെ പ്രവേശനത്തിനുള്ള പ്രായപരിധിയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
ഇരു.ഹറമുകളിലെയും പ്രവേശനത്തിനും റൗള സിയാറത്തിനും ഉംറക്കുമുള്ള പ്രായപരിധിയെക്കുറിച്ച് വിശദീകരണവുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം.
തവക്കൽനാ വഴിയോ ഇഅതമർനാ വഴിയോ പെർമിറ്റുകൾ നേടാനുള്ള കുറഞ്ഞ പ്രായ പരിധി 5 വയസ്സാണെന്നാണു മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
അതോടൊപ്പം തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഓർമ്മപ്പെടുത്തി.
നേരത്തെ പെർമിറ്റുള്ള എല്ലാ പ്രായക്കാർക്കും ഹറമുകളിലേക്ക് പ്രവേശനം അനുവദിച്ചതായി മന്ത്രാലയം വ്യക്തമാക്കിയതിനെത്തുടർന്നാണു ഇത് സംബന്ധിച്ച് ഇപ്പോൾ വിശദീകരണം നൽകിയിട്ടുള്ളത്.
അതേ സമയം അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പെർമിറ്റുള്ള രക്ഷിതാക്കൾക്കൊപ്പം ഹറമുകളിൽ പ്രവേശിക്കാൻ സാധിച്ചേക്കുമെന്ന സൂചനയാണ് മന്ത്രാലയത്തിന്റെ വിശദീകരണം വഴി മനസ്സിലാകുന്നത് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സംശയം ചോദിച്ചപ്പോൾ പെർമിറ്റ് ഇഷ്യു ചെയ്യാനുള്ള കുറഞ്ഞ പ്രായപരിധി 5 വയസ്സാണെന്നത് ഓർമ്മപ്പെടുത്തുകയാണു ഹജ്ജ് ഉംറ മന്ത്രാലയം ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
