മുഹമ്മദ് ബിൻ അബ്ദുൽ വഹാബല്ല സൗദി; സൗദിയിൽ മദ് ഹബുകളുണ്ട്;ഇഖ് വനികൾ ഭീകരത വളർത്തുന്നു: സുപ്രധാന വെളിപ്പെടുത്തലുകളുമായി സൗദി കിരീടാവകാശി
ഇഖ് വാനികൾ (ബ്രദർ ഹൂഡ്) ഭീകരത വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നതായും അവരിൽ ചിലർ വ്യക്തികളെ ഭീകരതയിലേക്ക് നയിക്കുന്നതിലേക്കുള്ള പാലമായി വർത്തിക്കുന്നതായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.
ഉസാമ ബിൻ ലാദൻ, സവാഹിരി, ഐ സിസ് നേതാക്കൾ എന്നിവരെല്ലാം ബ്രദർഹുഡിന്റെ സൃഷ്ടിയായിരുന്നു.
ഭീകരത ബ്രദർ ഹൂഡിൽ ഒതുങ്ങുന്ന ഒന്നല്ല, അതേ സമയം നിരവധി സംഗതികൾ കൂടിച്ചേരുന്നതാണ്. ഇസ്‌ലാമിക ലോകത്ത് നിന്ന് മാത്രമല്ല, അമേരിക്ക വരെ ഇറാഖ് യുദ്ധത്തിലൂടെ ഭീകരതക്ക് കവാടം തുറന്ന് നൽകിയിട്ടുണ്ട്.
ഇഖ് വാനികൾ അല്ലാത്ത ഭീകരരും സൗദിയിലുണ്ട്. അത് 1979 ലെ ഇറാൻ വിപ്ലവത്തിനു ശേഷം ഉയർന്ന് വന്നതാ ണ്. ഹറം ആക്രമണം അതിൽപ്പെടുന്നു.
മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അല്ല സൗദി അറേബ്യ, അദ്ദേഹം പ്രവാചകനല്ല, ഒരു പ്രബോധകൻ ആണ്. അദ്ദേഹത്തിന്റെ ചില ശിഷ്യന്മാർ ചരിത്രം അവരുടെ വീക്ഷണത്തിൽ എഴുതിയത് ഭീകരർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു.
സൗദിയിൽ സുന്നി ,ഷിയാ എന്നീ രണ്ട് വിഭാഗങ്ങളുണ്ട്. അതിൽ തന്നേ സുന്നിയിൽ നാല് മദ് ഹബുകളുണ്ട്. ശിയാക്കൾക്കും അവരുടേതായ മദ് ഹബുകളുണ്ട്. ഇതിൽ ഏതെങ്കിലും ഒരു മദ് ഹബിനെ മാത്രം പ്രൊമോട്ട് ചെയ്യുന്നത് ശരിയല്ല. 80 കളിലും 90 കളിലും അത് ഉണ്ടായിരുന്നു. ഇപ്പോൾ ആ സ്ഥിതി മാറിത്തുടങ്ങി.
സൗദിയുടെ ആത്മാവ് ഇസ് ലാമിൽ അടിസ്ഥാനമാക്കിയുള്ളതാണ്. സൗദി അറേബ്യ നിലവിൽ യഥാർത്ഥ ഇസ് ലാമിലേക്ക് മടങ്ങുകയാണെന്നും കിരീടാവകാശി പറഞ്ഞു. അമേരിക്കൻ മാഗസിനായ അറ്റ്ലാന്റിക്കിനു നല്കിയ അഭിമുഖത്തിലാണ് കിരീടാവകശി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
