റി എൻട്രിയിൽ പോയ ഗാർഹിക തൊഴിലാളികളെ തിരികെ വരാത്ത കാറ്റഗറിയിലേക്ക് മാറ്റുന്നത് രണ്ട് വിധത്തിൽ; ജവാസാത്ത് വിശദീകരണം
റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോയി നിശ്ചിത സമയത്തിനകം സൗദിയിലേക്ക് മടങ്ങി വരാത്ത ഗാർഹിക തൊഴിലാളികളെ സിസ്റ്റത്തിൽ “പുറത്ത് പോയി തിരികെ വന്നില്ല” എന്ന കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ സമയപരിധി ജവാസാത്ത് വ്യക്തമാക്കി.
ഒരു ഗാർഹിക തൊഴിലാളിയുടെ റി എൻട്രി വിസാ കാലാവധി അവസാനിച്ച് 6 മാസം കഴിഞ്ഞാൽ അയാളുടെ സ്റ്റാറ്റസ് സിസ്റ്റത്തിൽ ഓട്ടോമാറ്റിക്കായിത്തന്നെ പുറത്ത് പോയി തിരികെ വന്നില്ല എന്നായി മാറും.
അതല്ലെങ്കിൽ റി എൻട്രി വിസാ കാലാവധി കഴിഞ്ഞ് 1 മാസം പിന്നിട്ടാൽ സ്പോൺസർക്ക് തവാസുൽ വഴിയും തൊഴിലാളിയെ സിസ്റ്റത്തിൽ തിരികെ വരാത്ത കാറ്റഗറിയിലേക്ക് മാറ്റാം.
ഇത്തരത്തിൽ സിസ്റ്റത്തിൽ തിരികെ വരാത്ത കാറ്റഗറിയിലേക്ക് മാറിയാൽ പിന്നീട് അയാളുടെ റി എൻട്രി വിസ ഇഖാമ കാലാവധി ഉണ്ടെങ്കിലും പുതുക്കാൻ സാധിക്കാത്ത സ്ഥിതിയായിരിക്കും സംഭവിക്കുക.
കൊറോണ സമയത്ത് ഇത്തരം സാഹചര്യങ്ങളിൽ പലരും അകപ്പെട്ടിരുന്നു. തുടർന്ന് പലരും സൗദി കോൺസുലേറ്റുമായും മറ്റും ബന്ധപ്പെട്ടെല്ലാം പ്രശ്ന പരിഹാരത്തിനു ശ്രമിക്കുകയാണ് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa