Wednesday, November 27, 2024
Saudi ArabiaTop Stories

നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ തുടരുന്നു; ഒരാഴ്ചത്തെ കണക്കുകൾ പുറത്ത് വിട്ട് സൗദി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 13,360 നിയമ ലംഘകരെയാണു പിടി കൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പിടിക്കപ്പെട്ടവരിൽ 7533 ഇഖാമ നിയമ ലംഘകരും 4299 അതിർത്തി നിയമ ലംഘകരും 3884 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു.

253 പേരെ അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞു കയറിയതിനു പിടികൂടിയിട്ടുണ്ട്. ഇതിൽ 38 ശതമാനം യമനികളും 58 ശതമാനം എത്യോപ്യക്കാരും 4 ശതമാനം മറ്റു രാജ്യക്കാരുമാണ്.

അനധികൃതമായി സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 172 പേരും നിയമ ലംഘകർക്ക് അഭയം നല്കിയ 6 പേരും പിടിക്കപ്പെട്ടിട്ടുണ്ട്.

8499 പേരെ നാട് കടത്തിയതായും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്