Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ 81 ഭീകരരെ  വധശിക്ഷക്ക്  വിധേയരാക്കി

ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 81 ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഭീകരർ അപകടരമായ ആശയങ്ങൾ വെച്ച് പുലർത്തുന്നവരായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഐ എസ് ഭീകര സംഘടനയുടെ ഭാഗമായി രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും എതിരായി ആക്രമണങ്ങൾ നടത്തിയ വിവിധ കേസുകളിലും ഇവരിൽ പലരും ഭാഗമാണ്.

സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമിക്കുന്നതിലും വധിക്കുന്നതിലും കൊള്ള നടത്തുന്നതിലും ഭീകരർക്ക് ധനസഹായം ചെയ്യുന്നതിലും പങ്കാളികളായ ഭീകരരും വധിക്കപ്പെട്ടവരിൽ പെടുന്നു.

ഹൂത്തീ ശാഖകളും ഐ എസ്‌ ശാഖകളും രൂപീകരിക്കലും തട്ടിക്കൊണ്ട് പോകൽ, പീഡനം  ആയുധം കടത്തൽ എന്നിവയും പ്രതികൾക്കെതിരെയുള്ള ആരോപണങ്ങളാണ്.

അൽ അഹ്സയിൽ കുട്ടികളടക്കം കൊലപ്പെട്ട ഭീകരാക്രമണത്തിന്റെ പിറകിലെ പ്രതികളും സ്വന്തം രക്ത ബന്ധത്തിൽ പെട്ടവരെ വരെ തെറ്റായ ആശയങ്ങളുടെ മറവിൽ കൊലപ്പെടുത്തിയവരുമെല്ലാം പ്രതികളിൽ പെടുന്നു.

മേൽപ്പരാമർശിച്ചതടക്കം രാജ്യത്തിന്റെ സുരക്ഷക്കും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും തടസ്സമായി ഭീകര സംഘടനകളുമായി ചേർന്ന് പ്രാവർത്തിച്ച 81 പേരെ ശനിയാഴ്ച വധശിക്ഷക്ക് വിധേയരാക്കിയതായി മന്ത്രാലയ പ്രസ്താവനയിൽ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്