Sunday, September 22, 2024
Saudi ArabiaTop Stories

ഇഖാമ പുതുക്കാൻ സമയം ഡബിൾ ലെവി; അവസാനം പ്രവാസികൾ പരിഹാരം കണ്ടതിങ്ങനെ

ഇഖാമ പുതുക്കാൻ സമയം  ലെവി തുക ഇരട്ടിയായി കാണുന്നതായി പല സൗദി പ്രവാസികളും പരാതിപ്ലെട്ടിരുന്നു

ഡബിൾ ലെവി അടക്കണമെന്ന നോട്ടിഫിക്കേഷൻ കാണുന്ന കാരണത്താൽ ലെവി അടക്കാതെ ഇഖാമ പുതുക്കൽ വൈകിച്ച് ഇഖാമ കാലാവധി അവസാനിച്ച പല പ്രവാസികളുമുണ്ട്.

ഇത്തരത്തിൽ ലെവി ഇരട്ടിയായി അടക്കണമെന്ന നോട്ടിഫിക്കേഷൻ കണ്ടതിനെത്തുടർന്ന് ഇതിനു പരിഹാരം ആരാഞ്ഞ് പല പ്രവാസി സുഹൃത്തുക്കളും അറേബ്യൻ മലയളിയുമായി ബന്ധപ്പെട്ടിരുന്നു.

ഇതിനായി ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടാനായിരുന്നു അറേബ്യൻ മലയാളി നിർദ്ദേശിച്ചിരുന്നത്.

തുടർന്ന് ചില പ്രവസികളുടെ സ്പോൺസർമാർ തന്നെ ഹ്യുമൻ റിസോഴ്സസ് മന്ത്രാലയ ഓഫീസുകളിൽ (മക്തബുൽ അമൽ) നേരിട്ട് പോയി പറാതിപ്പെടുകയും പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തതായി ഞങ്ങളെ അറിയിച്ചിട്ടുണ്ട്.

മന്ത്രാലയത്തിലെ സിസ്റ്റം അപ്ഡേഷനുമായി ബന്ധപ്പെട്ട ഇഷ്യു മൂലം ആണ്‌ ഡബിൾ ലെവി അടക്കണമെന്ന് നോട്ടിഫിക്കേഷൻ വരുന്നതെന്നും നേരിട്ട് മന്ത്രാലയ ഓഫീസുകളിൽ (മക്തബുൽ അമൽ) പോയാൽ ഇത് ഉടൻ തന്നെ പരിഹരിക്കപ്പെടുന്നുണ്ടെന്നും  അനുഭവസ്ഥർ അറിയിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്