Sunday, September 22, 2024
Saudi ArabiaTop Stories

ഉംറ നിർവ്വഹിക്കാൻ സാധിക്കുന്ന മൂന്ന് ഇനം ഇലക്ട്രോണിക് വിസകളെക്കുറിച്ച് വ്യക്തമാക്കി സൗദി തിർഥാടക സേവന വിഭാഗം

ഉംറ നിർവ്വഹിക്കാൻ സാധിക്കുന്ന മൂന്ന് ഇനം ഇലക്ട്രോണിക് വിസകളെക്കുറിച്ച് സൗദി തീർഥാടക സേവന പ്രോഗ്രാം വ്യക്തമാക്കി.

ഉംറ വിസിറ്റ് വിസ, സൗദിക്ക് പുറത്തുള്ള ഏജന്റുകൾ വഴിയുള്ള ഉംറ വിസ, ട്രാൻസിറ്റ് വിസ എന്നിവയാണ് ഉംറ നിർവ്വഹിക്കാൻ സാധിക്കുന്ന മൂന്ന് ഇനം ഇലക്ട്രോണിക് വിസകൾ.

ഇതിൽ ഉംറ വിസിറ്റ് വിസ വിഭാഗത്തിൽ നേരത്തെ ഓൺ അറൈവൽ വിസിറ്റ് വിസ ആനുകൂല്യം നിലവിലുള്ള രാജ്യങ്ങൾ മാത്രമേ ഉൾപ്പെടുകയുള്ളൂ. ഇന്ത്യക്കാർ ഇതിൽ പെടുന്നില്ല.

ട്രാൻസിറ്റ് വിസക്കാർക്കും ഉംറ നിർവ്വഹിക്കാമെന്നത് വിശ്വാസികൾക്ക് വലിയ അനുഗ്രഹമായി മാറും. തീർഥാടകരുടെ എണ്ണവും വർദ്ധിക്കാനിടയാക്കും.

മുകളിൽ പരാമർശിച്ച ഇലക്ട്രോണിക് വിസകൾക്ക് പുറമെ നിലവിൽ സൗദി അനുവദിക്കുന്ന ഫാമിലി,ബിസിനസ് വിസിറ്റ് വിസകളിൽ സൗദിയിലുള്ളവർക്കും ഉംറ നിർവ്വഹിക്കാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്