ജിദ്ദയിൽ രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പാക്കി
കൊലപാതകക്കേസിൽ പ്രതികളായ രണ്ട് ഇന്തോനേഷ്യക്കാരെ ഇന്ന് ജിദ്ദയിൽ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഐഡി വ്യക്തമല്ലാത്ത ഒരു സ്ത്രീയെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൈക്കാലുകൾ ബന്ധിച്ചുമെല്ലാം പീഡിപ്പിച്ചായിരുന്നു കൊലപ്പെടുത്തിയത്.
ഒരു പ്രതി സ്ത്രീയെ പീഡിപ്പിക്കുകയും കൊള്ള നടത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികളെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കേസ് അന്വേഷണം പൂർത്തിയാക്കുകയും പ്രതികൾ കുറ്റക്കാരാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികൾക്കെതിരെ വധശിക്ഷ വിധിച്ച കോടതി വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെത്തിടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും വ്യാഴാഴ്ച ജിദ്ദയിൽ വിധി നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa