Tuesday, November 26, 2024
Saudi ArabiaTop Stories

ജിദ്ദയിൽ ആൺകുട്ടിയെ ബലമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

ആൺകുട്ടിയെ ബലമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ  സൗദി പൗരനെ ജിദ്ദയിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫറജ് ബിൻ സഈദ് ശൗഇ എന്ന സൗദി പൗരനെയാണു വധശിക്ഷക്ക് വിധേയനാക്കിയത്.

ഇയാൾ കുട്ടിയെ ബലമായി പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.

പ്രതിയെ സുരക്ഷാ വിഭാഗം പിടികൂടുകയും അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തതിനെത്തുടർന്ന് കോടതി വധശിക്ഷ വിധിച്ചിരുന്നു.

ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ജിദ്ദയിൽ ഇന്ന് ശിക്ഷ നടപ്പാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്