Saturday, September 21, 2024
Saudi ArabiaTop Stories

വെയിലേൽക്കാതിരിക്കാൻ കുഞ്ഞു തീർഥാടകക്ക് നിഴലായി ഹറം പോലീസ്; ചിത്രങ്ങൾ വൈറലാകുന്നു

മക്ക: മത്വാഫിൽ നമസ്ക്കരിച്ച് കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞു തീർത്ഥാടകക്ക് തണലേകാനായി ഹറം പോലീസ് ഉദ്യോഗസ്ഥൻ ചെയ്ത പ്രവൃത്തി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

പെൺകുട്ടി നമസ്ക്കരിക്കുന്നതിനിടെ സമീപത്ത് കുടയുമായി നിലയുറപ്പിച്ചിരുന്ന പോലീസുകാരൻ തന്റെയും കുടയുടെയും നിഴൽ കുട്ടി നിൽക്കുന്ന ഭാഗത്തേക്ക് പതിക്കുന്ന രീതിയിൽ  നിൽക്കുകയായിരുന്നു.

പോലീസുകാരന്റെയും കുടയുടെയും നിഴലുകൾ താൻ നിൽക്കുന്ന സ്ഥലത്ത് പതിച്ചതോടെ കുട്ടിക്ക് ആശ്വാസത്തോടെ നമസ്ക്കാരം പുർത്തിയാക്കാനും സാധിച്ചു.

സുരക്ഷാ ഭടന്റെ ഈ നന്മ നിറഞ്ഞ പ്രവൃത്തിയെ സോഷ്യൽ മീഡിയയിൽ ആളുകൾ അഭിനന്ദിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്